ഹോട്ടലിലെ കുളിമുറിയിൽ നഗ്നനായ അവസ്ഥയിലാണ് വ്യവസായിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ലഖ്‌നൗ: രാജസ്ഥാൻ സ്വദേശിയായ വ്യവസായിയെ ഉത്തർപ്രദേശ് ലഖ്‌നൗവിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലേഷ് ഭണ്ഡാരി എന്ന വ്യവസായിയാണ് മരിച്ചത്. ഇയാൾ രണ്ട് ദിവസം മുമ്പ് ഒരു സ്ത്രീക്കൊപ്പം ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌തിരുന്നു. ഹോട്ടലിലെ കുളിമുറിയിൽ നഗ്നനായ അവസ്ഥയിലാണ് വ്യവസായിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. കൂടെ താമസിച്ചിരുന്ന സ്ത്രീ ഒളിവിൽ തുടരുകയാണ്. യുവതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

വിവാഹിതനായ വ്യവസായി മറ്റൊരു സ്ത്രീക്കൊപ്പമാണ് ഹോട്ടലിൽ മുറിയെടുത്തിരുന്നത്. 44 വയസുള്ള നിലേഷ് രാജസ്ഥാനിലെ ജലോർ സ്വദേശിയാണ്. ഇയാൾ വിവാഹിതനാണെന്നും ജലോറിൽ ആണ് ഇയാളുടെ കുടുംബമുൾപ്പെടെ ഉള്ളതെന്നും അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ലഖ്‌നൗ ഈസ്റ്റ്) പങ്കജ് കുമാർ സിംഗ് പിടിഐയോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

കംതയിലുള്ള ഹോട്ടൽ സഫ്രോണിൽ ആണ് ഇരുവരും രണ്ട് ദിവസമായി താമസിച്ചു വരുന്നത്. ഹോട്ടൽ ജീവനക്കാരാണ് നിലേഷിന്റെ മരണത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ ചിൻഹട്ട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച്ചയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഒളിവിൽപ്പോയ യുവതി എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. ശരീരത്തിൽ മുറിവേറ്റ പാടുകളൊന്നും കണ്ടെത്തിയിട്ടില്ല. പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

വെട്ട് കേസിൽ ജാമ്യം നേടി പുറത്തിറങ്ങി, ഒരു മാസത്തിന് ശേഷം യുവാവിനെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...