ബെംഗളുരു: കർണാടകത്തിൽ മന്ത്രിസഭാ വികസനം ഇന്ന് നടക്കും. ഉപതെരഞ്ഞെടുപ്പ് ജയിച്ച പത്ത് വിമത എംഎൽഎമാർ മാത്രമാവും സത്യപ്രതിജ്ഞ ചെയ്യുകയെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ വ്യക്തമാക്കി. രാവിലെ 10.30ന് രാജ് ഭവനിലാണ് സത്യപ്രതിജ്ഞ.

പാർട്ടി എംഎൽഎമാരിൽ ആരെയൊക്കെ മന്ത്രിമാരാക്കണം എന്നതിൽ തർക്കം രൂക്ഷമായതിനെത്തുടർന്ന് കേന്ദ്രനേതൃത്വം ഇടപെട്ടിരുന്നു. ഇതോടെയാണ് വിമതരെ മാത്രം മന്ത്രിമാരാക്കാനുള്ള തീരുമാനം.

കര്‍ണാടക മന്ത്രിസഭ വികസനം