ഇടിയുടെ ആഘാതത്തിൽ കാറിനും ബസിനും തീപിടിച്ചു. തുടര്‍ന്നാണ് കാറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും വെന്ത് മരിച്ചത്. 

ലക്നൗ: ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേര്‍ മരിച്ചു. നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് പാഞ്ഞുകയറിയ ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. യമുന എക്സ്പ്രസ് വേയിൽ ഉത്തര്‍പ്രദേശിലെ മധുരയിലായിരുന്നു അപകടമെന്ന് തിങ്കളാഴ്ച പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മധുര മഹാവനിൽ വെച്ച് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായാണ് ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. പിന്നാലെ ഈ ബസിന്റെ ഒരു വശത്തേക്ക് നല്ല വേഗതയിൽ വന്ന കാര്‍ പാഞ്ഞുകയറുകയായിരുന്നു. തുടർന്ന് രണ്ട് വാഹനങ്ങള്‍ക്കും തീപിടിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കൊന്നും പരിക്കേറ്റിട്ടില്ല. എന്നാൽ കാറിലുണ്ടായിരുന്ന അഞ്ച് പേരും മരണപ്പെട്ടതായി പൊലീസ് അറിയിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ പിന്നീട് നിയന്ത്രണ വിധേയമാക്കിയത്. ബസ് ആഗ്രയിൽ നിന്ന് നോയിഡയിലേക്കുള്ള യാത്രയിലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...