പ്ലസ് ടു പുനർ മൂല്യനിർണയം ഫലം പ്രഖ്യാപിച്ചതായി സിബിഎസ്ഇ. ലഭിച്ച അപേക്ഷകളിൽ 87 ശതമാനത്തിന്റെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ബാക്കിയുള്ള അപേക്ഷകളുടെ ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് ബോർഡ് അറിയിച്ചു. 

ദില്ലി: സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണയം (റീ-വാല്യുവേഷൻ) ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ വേരിഫിക്കേഷൻ, റീ-വാല്യുവേഷൻ എന്നിവയ്ക്ക് അപേക്ഷിച്ചവരുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ലഭിച്ച അപേക്ഷകളിൽ 87 ശതമാനത്തിന്റെ ഫലമാണ് പ്രഖ്യാപിച്ചത്. ബാക്കിയുള്ള അപേക്ഷകളുടെ ഫലം ഉടൻ പ്രഖ്യാപിക്കുമെന്നും മുഴുവൻ നടപടിക്രമങ്ങളും ഉടൻ പൂർത്തിയാക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. results. digilocker. gov. in എന്ന വെബ്സൈറ്റിലൂടെയും അപേക്ഷ സ്റ്റാറ്റസ് ലഭ്യമാകുമെന്ന് സിബിഎസ്ഇ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred