ആശുപത്രിയിൽ പിറന്നാൾ ആഘോഷം നടത്തിയ കോൺഗ്രസ് എംഎൽഎ വിവാദത്തിൽ. അമ്മയുടെ 80-ാം പിറന്നാൾ ആശുപത്രിയിൽ ആഘോഷിച്ച ശ്രീരംഗപട്ടണം എംഎൽഎ രമേഷ് ഗൗഡയാണ് വിവാദത്തിലായത്

ബെം​ഗളൂരു: ആശുപത്രിയിൽ പിറന്നാൾ ആഘോഷം നടത്തിയ കോൺഗ്രസ് എംഎൽഎ വിവാദത്തിൽ. അമ്മയുടെ 80-ാം പിറന്നാൾ ആശുപത്രിയിൽ ആഘോഷിച്ച ശ്രീരംഗപട്ടണം എംഎൽഎ രമേഷ് ഗൗഡയാണ് വിവാദത്തിലായത്. ആശുപത്രി മുറി മേക്കപ്പ് റൂമാക്കി മാറ്റുകയും ഡോക്ടറുടെ മുറിക്കകത്ത് റീൽസ് ചിത്രീകരണം നടത്തുകയും ചെയ്തിരുന്നു. സർക്കാർ ആശുപത്രി കോമ്പൗണ്ടിൽ പന്തൽ കെട്ടി ഡിജെ ഉൾപ്പെടെയുള്ള പരിപാടികളുമായായിരുന്നു ആഘോഷം. ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിൽ പ്രചരിച്ചതോടെ പ്രതിഷേധം ഉയരുകയായിരുന്നു.

YouTube video player