Asianet News MalayalamAsianet News Malayalam

നയം മാറ്റി കേന്ദ്രസർക്കാർ: ലോകാരോ​ഗ്യ സംഘടന അം​ഗീകരിച്ച എല്ലാ വാക്സിനുകളും ഉപയോ​ഗിക്കും

 ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗാനുമതി നൽകിയ എല്ലാ വാക്സീനുകൾക്കും ഇന്ത്യയിൽ അനുമതി നൽകുമെന്ന് നീതി ആയോ​ഗ് അം​ഗമായ ഡോ.വി.കെ.പോൾ അറിയിച്ചു.

Center government changed their policy for covid vaccination
Author
Delhi, First Published Apr 13, 2021, 5:24 PM IST

ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് പുറത്തു വിട്ട വാ‍ർത്താക്കുറിപ്പിലാണ് ആരോ​ഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയ‍ർന്ന രോ​ഗബാധ നിരക്കാണ് ഇപ്പോഴത്തേതെന്നും പല സംസ്ഥാനങ്ങളിലും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് വളരെ ഉയ‍ർന്ന നിലയിലാണെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. സംസ്ഥാനങ്ങൾ കൊവിഡ് പരിശോധനയ്ക്ക് ആർടിപിസിആർ സംവിധാനം ഉപയോ​ഗിക്കാത്തതും പ്രശ്നമാണെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. 

അതേസമയം രാജ്യത്ത് കൊവിഡ് വാക്സിന് ക്ഷാമം നേരിടുന്നതിനിടെ വാക്സിൻ്റെ അടിയന്തര ഉപയോ​ഗത്തിനുള്ള നയത്തിൽ കേന്ദ്രസ‍ർക്കാ‍ർ മാറ്റം വരുത്തി. ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗാനുമതി നൽകിയ എല്ലാ വാക്സീനുകൾക്കും ഇന്ത്യയിൽ അനുമതി നൽകുമെന്ന് നീതി ആയോ​ഗ് അം​ഗമായ ഡോ.വി.കെ.പോൾ അറിയിച്ചു.  ജോൺസൺ ആൻറ് ജോൺസണും, മൊഡേണയടക്കമുള്ള എല്ലാ വിദേശ കമ്പനികളേയും ഇന്ത്യയിലേക്ക് സ്വാ​ഗതം ചെയ്യുന്നതായും വി.കെ.പോൾ പറഞ്ഞു. റഷ്യൻ നിർമ്മിത സ്പുട്നിക് വി വാക്സിന് ഇനി ക്ലിനിക്കൽ പരീക്ഷണം നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Follow Us:
Download App:
  • android
  • ios