കഴിഞ്ഞ ജൂണിലും പരോക്ഷ നികുതി ബോർഡ് 27 മുതിർന്ന ഉദ്യോഗസ്ഥരെ നിർബന്ധിത വിരമിക്കൽ നൽകി പറഞ്ഞുവിട്ടിരുന്നു. 

ദില്ലി: കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് വകുപ്പിലെ 22 മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ നൽകി കേന്ദ്ര സര്‍ക്കാര്‍ . 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൂപ്രണ്ടന്‍റ് തസ്തികയിലുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. അഴിമതി ആരോപണവും മറ്റു കേസുകളിലും പ്രതിചേർക്കപ്പെട്ടവരാണ് പുറത്തേക്ക് പോകുന്നത്. 

കഴിഞ്ഞ ജൂണിലും പരോക്ഷ നികുതി ബോർഡ് 27 മുതിർന്ന ഉദ്യോഗസ്ഥരെ നിർബന്ധിത വിരമിക്കൽ നൽകി പറഞ്ഞുവിട്ടിരുന്നു. സർക്കാർ ഓഫീസുകൾ അഴിമതി മുക്തമാക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി.