അക്കാദമി ഫെലോഷിപ്പുകളും യുവ കലാകാരൻമാർക്കുള്ള ഉസ്താദ് ബിസ്മില്ലാ ഖാൻ പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ദില്ലി: കേന്ദ്രസംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022 , 2023 വർഷത്തെ പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. കഥകളി വിഭാഗത്തിൽ മാർഗി വിജയകുമാർ, കലാമണ്ഡലം ബാലസുബ്രഹ്മണ്യം എന്നിവർക്കാണ് പുരസ്ക്കാരം. മോഹിനിയാട്ടത്തിൽ പല്ലവി കൃഷ്ണൻ, കലാ വിജയൻ എന്നിവർക്ക് പുരസ്ക്കാരം ലഭിക്കും. കർണാടക സംഗീതത്തിൽ ബോംബെ ജയശ്രീക്കും കൂടിയാട്ടത്തിൽ മാർഗി മധു ചാക്യാർ, ചെണ്ട വിഭാഗത്തിൽ പി.കെ. കുഞ്ഞിരാമൻ, തോൽപാവക്കൂത്തിൽ കെ. വിശ്വനാഥ പുലവർ എന്നിവർക്കും പുരസ്ക്കാരമുണ്ട്. കലാരംഗത്തെ സമഗ്രസംഭാവനയ്ക്ക് ജി. വേണുവിനും പുരസ്ക്കാരം ലഭിക്കും. അക്കാദമി ഫെലോഷിപ്പുകളും യുവ കലാകാരൻമാർക്കുള്ള ഉസ്താദ് ബിസ്മില്ലാ ഖാൻ പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹിമാചലില്‍ കോണ്‍ഗ്രസിന് ആശ്വാസം, ബജറ്റ് പാസായി; ബിജെപിയുടെ അട്ടിമറി നീക്കം പൊളിഞ്ഞുവെന്ന് മുഖ്യമന്ത്രി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews