ദില്ലിയിലെ കേശവ്പുരം എന്ന സ്ഥലത്തെ ഒരു വീട്ടിൽ നിന്നാണ് സിബിഐ നവജാത ശിശുക്കളെ രക്ഷിച്ചത്

ദില്ലി: ദില്ലിയിൽ കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് സിബിഐ. ഇന്നലെ രാത്രി നടത്തിയ റെയ്ഡിൽ രണ്ട് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായും കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതായി സിബിഐ വിശദമാക്കി.

ദില്ലിയിലെ കേശവ്പുരം എന്ന സ്ഥലത്തെ ഒരു വീട്ടിൽ നിന്നാണ് സിബിഐ നവജാത ശിശുക്കളെ രക്ഷിച്ചത്. നവജാത ശിശുക്കളെ വാങ്ങി മറിച്ച് വിൽക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം