പട്‌ന: ബിഹാറില്‍ സിപിഐ നേതാവ് കനയ്യ കുമാറിന്‍റെ വാഹനവ്യൂഹത്തിന് നേരെ വീണ്ടും കല്ലേറ്. വെള്ളിയാഴ്ച ബിഹാറിലെ ബുക്‌സറില്‍നിന്ന് അറയിലേക്കുള്ള യാത്രയ്ക്കിടെയാണ് കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ ബിഹാറിലുടനീളം പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്ന കനയ്യയ്ക്ക് നേരെ ഒരാഴ്ചക്കിടെ ഇത് എട്ടാമത്തെ തവണയാണ് ആക്രമണം നടക്കുന്നത്.

Read More: കനയ്യകുമാറിന്‍റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു, അഞ്ച് ദിവസത്തിനിടെ മൂന്നാമത്തെ ആക്രമണം

ചൊവ്വാഴ്ച ഗയയിലെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോകവേ ബൈക്കുകളിലെത്തിയ ഒരു സംഘം കനയ്യക്ക് നേരേ കല്ലേറ് നടത്തിയിരുന്നു. ജനുവരി 30 മുതല്‍ 'ജന്‍ ഗണ്‍ മന്‍ യാത്ര' എന്ന പേരില്‍ സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയ്‌ക്കെതിരേ ബിഹാറില്‍ നടന്നുവരുന്ന പ്രതിഷേധ സംഗമത്തിന്റെ പങ്കെടുത്ത് വരുകയാണ് കനയ്യ. ഇതിനിടെയാണ് കനയ്യയ്ക്ക് നേരേ വിവിധയിടങ്ങില്‍ അക്രമസംഭവങ്ങള്‍ നടന്നത്.

Read More: കനയ്യ കുമാര്‍ നടത്തിയ ജനഗണമന യാത്രയ്ക്ക് നേരെ കല്ലേറ്, നിരവധിപ്പേര്‍ക്ക് പരിക്ക്; ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെന്ന് ആരോപണം

ഫെബ്രുവരി 29ന് പട്‌നയില്‍ റാലിയോടെ പ്രചാരണ പരിപാടി അവസാനിപ്പിക്കാനിരിക്കെയാണ് വെള്ളിയാഴ്ച വീണ്ടും കനയ്യ കുമാറിനെതിരേ കല്ലേറുണ്ടായത്.