പ്രതിഷേധത്തിനായി ദില്ലിയിലെത്തിയതിന് പിന്നാലെ കസ്റ്റഡിയിൽ എടുത്ത സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ ഇന്ന് രാവിലെ 10 മണിയോടെ വിട്ടയച്ചിരുന്നു.

ഡൽഹി: അടുത്ത സമര പ്രഖ്യാപനം ഉടനെന്ന സൂചന നൽകി സി ജെ പിയുടെ കുറിപ്പ്. ദില്ലിയിലുള്ള പാറ്റകൾ തുടരണമെന്നും വിളി ഉടൻവരുമെന്നുമാണ് പോസ്റ്റ് വിശദമാക്കുന്നത്. ദില്ലിയിലേക്ക് ട്രെയിൻ സർവീസ് വീണ്ടും തുടങ്ങിയെന്നും സി ജെ പി വിശദമാക്കുന്നുണ്ട്. പ്രതിഷേധത്തിനായി ദില്ലിയിലെത്തിയതിന് പിന്നാലെ കസ്റ്റഡിയിൽ എടുത്ത സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ ഇന്ന് രാവിലെ 10 മണിയോടെ വിട്ടയച്ചിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് വിട്ടയച്ചത്. ദീപ്കെ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. ഗുരുഗ്രാമിൽനിന്ന് കസ്റ്റഡിയിലെടുത്ത ധ്രുവ് റാഠിയെയും പോലീസ് വിട്ടയച്ചു.

വരും ദിവസങ്ങളിൽ പ്രതിഷേധങ്ങളിൽ പങ്കെടുത്താൽ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് ധ്രുവിനെ ദില്ലി പോലീസ് വിട്ടയച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളെ 24 മണിക്കൂറിന് ശേഷം കോടതിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് വിട്ടയച്ചത്. 50,000 രൂപ കെട്ടിവെക്കണമെന്നും, അടുത്ത ഒരു വർഷത്തേക്ക് നല്ല നടപ്പും സമാധാനം പാലിക്കണമെന്നുമുള്ള കർശന വ്യവസ്ഥയിലാണ് സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചത്.

നേതാക്കളെ വിട്ടയച്ചതിന് പിന്നാലെ പോലീസിന് തങ്ങളെ വിട്ടയക്കേണ്ടി വന്നതാണെന്നും 'കോക്രോച്ചുകൾ ഒരിക്കലും മരിക്കില്ലെ'ന്നും സിജെപി തങ്ങളുടെ സോഷ്യൽ മീഡിയ ഹാന്‍റിലുകളിൽ കുറിച്ചു. അതേസമയം ഇന്നലത്തെ സമരവുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് ഇതുവരെ 20 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.അതിനിടെ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യം ഉന്നയിച്ച് നാളെ ഇന്ത്യ സഖ്യം വൻ റാലി നടത്തുമെന്ന് രാഹുൽ ഗാന്ധി വിശദമാക്കിയിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം