Asianet News MalayalamAsianet News Malayalam

ഇൻഡിഗോ വിമാനത്തിൽ സഹയാത്രികന് ദേഹാസ്വാസ്ഥ്യം, പ്രഥമ ശുശ്രൂഷ നൽകി തെലങ്കാന ഗവര്‍ണര്‍

ഉജേലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനത്തിൽ ഡോക്ടര്‍മാരുണ്ടോ എന്ന് എയര്‍ഹോസ്റ്റസ് അന്വേഷിച്ചു. ഉടൻ ഗവര്‍ണര്‍ സഹായസന്നദ്ധയായി എത്തുകയായിരുന്നു.

co passenger ill on indigo flight helped by Telangana Governor
Author
Amaravati, First Published Jul 24, 2022, 3:55 PM IST

അമരാവതി : ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന് പ്രഥമ ശുശ്രൂഷ നൽകി തെലങ്കാന ഗവര്‍ണര്‍  തമിഴിസൈ സൗന്ദര്‍രാജൻ. ദില്ലിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ വച്ചാണ് ഐപിഎസ് ഉദ്യോഗസ്ഥനായ കൃപാനന്ദ് ത്രിപാഠി ഉജേലയ്ക്ക് ആരോഗ്യപ്രശ്നം നേരിട്ടത്. ഉടൻ തന്നെ ഡോക്ടര്‍ കൂടിയായ സൗന്ദര്‍രാജൻ സഹായത്തിനെത്തുകയായിരുന്നു. 

ഉജേലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനത്തിൽ ഡോക്ടര്‍മാരുണ്ടോ എന്ന് എയര്‍ഹോസ്റ്റസ് അന്വേഷിച്ചു. ഉടൻ ഗവര്‍ണര്‍ സഹായസന്നദ്ധയായി എത്തുകയായിരുന്നു. ഗവര്‍ണറുടെ കൃത്യസമയത്തുള്ള ഇടപെടലാണ് തന്റെ ജീവൻ രക്ഷിച്ചതെന്ന് ഉജേല വാര്‍ത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. വിമാനം ഇറങ്ങിയ ഉടൻ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. 

പരിശോധനയിൽ ഐപിഎസ് ഉദ്യോഗസ്ഥന് ഡെങ്കിപ്പനിയാണെന്ന് കണ്ടെത്തി. ഗവര്‍ണര്‍ വിമാനത്തിലുണ്ടായിരുന്നില്ലെങ്കിൽ തനിക്ക് ജീവൻ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആന്ധ്രപ്രദേശിലെ റോഡ് സുരക്ഷാ വിഭാഗം എഡിജിപിയാണ് കൃപാനന്ദ് ത്രിപാഠി ഉജേല. 

'ബാഗിൽ ബോംബുണ്ട്', യാത്രക്കാരന്റെ ഭീഷണിയിൽ ഇന്റിഗോ വിമാനം നിലത്തിറക്കി

 

പാറ്റ്ന : യാത്രക്കാരന്റെ ബോംബ് ഭീഷണിയെ തുടർന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. ബിഹാറിലെ പാറ്റ്ന വിമാനത്താനവളത്തിലാണ് വിമാനം ലാന്റ് ചെയ്തത്. തന്റെ ബാഗിൽ ബോംബ് ഉണ്ടെന്നായിരുന്നു യാത്രക്കാരന്റെ അവകാശവാദമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഇതുകേട്ടതോടെ വിമാനം ഉടൻ നിലത്തിറക്കി. തുടർന്ന് യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഉടൻ തന്നെ ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി. വിമാനത്തിന് അപകടമില്ലെന്ന് ഉറപ്പുവരുത്തി. ഭീഷണിമുഴക്കിയ ആളുടെ ബാഗ് പരിശോധിച്ചെങ്കിലും ബോംബ് ഒന്നും കണ്ടെത്താനായില്ല. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

Read More : ഇന്റിഗോ തിരുത്തിയാൽ നല്ലത്, തനിക്കെതിരായ കേസ് കോടതി നടപടിക്രമം: നിലപാടിൽ മാറ്റമില്ലെന്ന് ഇപി

Follow Us:
Download App:
  • android
  • ios