ഭുവനേശ്വര്‍: നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ സ്ഥിതി ചെയ്യുന്ന ബാങ്കിലെ സ്‌ട്രോംഗ് റൂമില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ട് അമ്പരന്ന് ജീവനക്കാര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മിനറല്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് ടെക്‌നോളജിയിലെ എസ്‌ബിഐയുടെ സ്‌ട്രോംഗ് റൂമിലാണ് നാലടി നീളമുള്ള മൂര്‍ഖനെ കണ്ടെത്തിയത്. 

സ്‌ട്രോംഗ് റൂമില്‍ നിന്ന് പണമെടുക്കാന്‍ പോയ ജീവനക്കാരാണ് ആദ്യം ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടത്. ഉടന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ 'സ്‌നേക്ക് ഹെല്‍പ്‌ലൈന്‍' അംഗം പാമ്പിനെ പിടികൂടി എന്നും ഒരു ജീവനക്കാരന്‍ പറഞ്ഞു. നിറയെ പച്ചപ്പുള്ളതാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മിനറല്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് ടെക്‌നോളജി ക്യാംപസില്‍ പാമ്പിനെ കണ്ടെത്താന്‍ കാരണമായത് എന്നാണ് വിലയിരുത്തല്‍. 

കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കടപ്പുറത്ത് ; ഓട്ടോ ഉപേക്ഷിച്ച നിലയില്‍

കുഞ്ഞന്‍ സ്രാവ് കയ്യില്‍ കടിച്ചിട്ടും കുലുക്കമില്ല, പൊട്ടിച്ചിരിച്ച് യുവാവ്; വീഡിയോ വൈറല്‍