ഒരാൾക്ക് ഒരു പദവിയിൽ 5 വർഷം, ദേശീയതലത്തിലും രാഷ്ട്രീയകാര്യ സമിതി, ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം
ഉദയ്പൂർ: കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യവുമായി ഉദയ്പൂരിൽ നടന്നുവന്ന ചിന്തൻ ശിബിരത്തിന് സമാപനം. പാർട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികൾ ചർച്ചയായ ചിന്തൻ ശിബിരത്തിൽ ഉയർന്നുവന്ന പ്രധാന നിർദേശങ്ങൾ ഇവയാണ്.

* ഒരു കുടുംബത്തിന് ഒരു സീറ്റ്
* അഞ്ച് വർഷത്തെ പ്രവർത്തന പരിചയമുണ്ടെങ്കിൽ കുടുംബത്തിലെ രണ്ടാമനും മത്സരിക്കാം
* ഒരാൾക്ക് ഒരു പദവിയിൽ 5 വർഷം
* ദേശീയതലത്തിലും രാഷ്ട്രീയകാര്യ സമിതി; പ്രവർത്തക സമിതി അംഗങ്ങളെ ഉൾപ്പെടുത്തും
* പിസിസികളുടെയും ഡിസിസികളുടെയും പ്രവർത്തനം വിലയിരുത്താൻ സമിതി
* ബ്ലോക്ക് കമ്മിറ്റികൾക്ക് താഴെ കമ്മിറ്റി നിലവിൽ വരും
* കേരള മാതൃകയിൽ പാർട്ടി പരിശീലന കേന്ദ്രം
* യുവാക്കൾക്ക് കൂടുതൽ അവസരം നൽകും
* ആശയരൂപീകരണത്തിലും, നടപ്പാക്കുന്നതിലും യുവപ്രാതിനിധ്യം ഉറപ്പാക്കും
* മുതിർന്നവരെ മാറ്റിനിർത്തില്ല
* 50 വയസിൽ താഴെയുള്ളവർക്ക് എല്ലാ സമിതികളിലും 50% സംവരണം
* ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്തും
