Asianet News MalayalamAsianet News Malayalam

കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി, 30വരെ നാമനിർദേശ പത്രിക സമർപ്പിക്കാം

മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19നാണ്

Congress election notification released, nominations can be filed till May 30
Author
First Published Sep 22, 2022, 11:48 AM IST

 

ദില്ലി : കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി . ഈ മാസം മുപ്പത് വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. മത്സരം നടക്കുമോയെന്ന് എട്ടിന് വ്യക്തമാകും. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19നാണ്

തെരഞ്ഞെടുപ്പ് നടപടികൾ സുതാര്യമായിരിക്കും എന്ന് ജനറൽ സെക്രട്ടറി   മധുസൂദനൻ മിസ്ത്രി . സമവായമുണ്ടാകുമോ ഇല്ലയോ എന്നത് തൻ്റെ വിഷയമല്ല. ഒന്നിലധികം ആളുകൾ നാമനിർദ്ദേശ പത്രിക നൽകിയാൽ തെരഞ്ഞെടുപ്പ് നടക്കുമെന്നും മധുസൂദനൻ മിസ്ത്രി പറഞ്ഞു

അധ്യക്ഷ സ്ഥാനത്തേക്കുള്ള സാധ്യതയേറുമ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് ഇന്ന് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.കേരളത്തില്‍ ജോഡോ യാത്രയിലുള്ള രാഹുല്‍ഗാന്ധിയുമായി കൊച്ചിയിലാകും കൂടിക്കാഴ്ച. പന്ത്രണ്ടരയോടെ ഗലോട്ട് കൊച്ചിയിലെത്തും. അധ്യക്ഷപദം ഏറ്റെടുക്കണമെന്ന് ഒരിക്കല്‍ കൂടി രാഹുല്‍ഗാന്ധിയോടാവശ്യപ്പെടുമെന്ന് ഗലോട്ട് വ്യക്തമാക്കിയിരുന്നു. 

'പാർട്ടിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെ, ഇരട്ടപദവി അംഗീകരിക്കില്ല'; അശോക് ഗലോട്ടിനെതിരെ ഗ്രൂപ്പ് 23

Follow Us:
Download App:
  • android
  • ios