ഒന്നും ചെയ്തില്ലകിൽ ഒരു തലവേദനയുമുണ്ടാകില്ലെന്നാണ് മുൻ പ്രതിരോധ മന്ത്രി എ.കെ ആൻറണി പറഞ്ഞത്.ദേശസുരക്ഷക്കായി കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല.രാജ്യത്തെ യുവാക്കളെയും അവർക്ക് വിശ്വാസമില്ലെന്നും ബിജെപി വക്താവ് സംപിത് പത്ര
ദില്ലി;അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് സേന മേധാവികൾ എല്ലാ സംശയങ്ങളും ദൂരീകരിച്ച് കഴിഞ്ഞെന്ന് ബിജെപി വക്താവ് സമ്പീത് പത്ര പറഞ്ഞു.അഗ്നിപഥിനെ രാഷ്ട്രീയവത്ക്കരിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം.: പരിഷ്ക്കാരങ്ങളില്ലാതെ രാജ്യം എങ്ങനെ വളരും?ദേശ താൽപര്യമുള്ള വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തരുത്.ഒന്നും ചെയ്തില്ലെങ്കില്‍ ഒരു തലവേദനയുമുണ്ടാകില്ലെന്നാണ് മുൻ പ്രതിരോധ മന്ത്രി എ.കെ ആൻറണി പറഞ്ഞത്.ദേശസുരക്ഷക്കായി കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല.സൈന്യം വളരാൻ സോണിയ്ക്കും, രാഹുലിനും താൽപര്യമില്ല
രാജ്യത്തെ യുവാക്കളെയും അവർക്ക് വിശ്വാസമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'അഗ്നിവീർ' റിക്രൂട്ട്മെന്‍റ് തീയതികളായി, പിൻമാറുന്ന പ്രശ്നമില്ലെന്ന് പ്രതിരോധമന്ത്രാലയം
ഹ്രസ്വകാല സൈനികസേവന പദ്ധതിയായ അഗ്നിവീർ റിക്രൂട്ട്മെന്‍റ് സ്കീമിലേക്കുള്ള റിക്രൂട്ട്മെന്‍റ് തീയതികളായി. കരസേനയിലെ റിക്രൂട്ട്മെന്‍റ് വിജ്ഞാപനം നാളെയിറങ്ങും. റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ അനിൽ പുരി അറിയിച്ചു. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.
വ്യോമസേനയിൽ അഗ്നിപഥ് രജിസ്ട്രേഷൻ ജൂൺ 24-നാണ്. ആദ്യബാച്ചിന്‍റെ പരിശീലനം ഡിസംബർ 30-ന് തുടങ്ങും. ഓൺലൈൻ പരീക്ഷ ജൂലൈ പത്തിന് നടക്കും. അതായത് ഓൺലൈൻ പരീക്ഷ ഒരു മാസത്തിനുള്ളിൽ നടത്തുമെന്നർത്ഥം.
നാവികസേനയിൽ 25-നായിരിക്കും റിക്രൂട്ട്മെന്‍റ് പരസ്യം നൽകുക. നാവികസേനയിലും ഓൺലൈൻ പരീക്ഷ ഒരു മാസത്തിനുള്ളിൽത്തന്നെ നടക്കും. നവംബർ 21-ന് നാവികസേനയിൽ പരിശീലനം തുടങ്ങും.
'പദ്ധതി പിൻവലിക്കുന്ന പ്രശ്നമില്ല'
പദ്ധതി പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് പ്രതിരോധ മന്ത്രാലയം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇനി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്‍റ് അഗ്നിപഥ് വഴി മാത്രമായിരിക്കും. രാജ്യത്തിന്‍റെ സൈന്യത്തിലേക്ക് കൂടുതൽ യുവാക്കളെത്തേണ്ടത് അത്യാവശ്യമാണെന്ന് സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ അനിൽ പുരി പറയുന്നു. സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് പ്രധാനലക്ഷ്യം. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസ്സിന് താഴെയാണ്. അതിനാൽത്തന്നെ ഈ രാജ്യത്ത് സേനയും ചെറുപ്പമാകേണ്ടത് അത്യാവശ്യമാണെന്നും അനിൽപുരി വ്യക്തമാക്കി. അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മൂന്ന് സേനകളും സംയുക്തമായി വിളിച്ച വാർത്താസമ്മേളനത്തിലാണ് ലഫ്റ്റനന്‍റ് ജനറലിന്‍റെ വിശദീകരണം.
സേനയുടെ ശരാശരി പ്രായം കുറയ്ക്കേണ്ടതുണ്ട് എന്നത് ഇന്നും ഇന്നലെയും തുടങ്ങിയ ചർച്ചയല്ലെന്ന് ലഫ്. ജനറൽ അനിൽ പുരി വ്യക്തമാക്കുന്നു. കാർഗിൽ യുദ്ധകാലത്തിന് ശേഷം തുടങ്ങിയ ചർച്ചയാണിത്. ജനറൽ ബിപിൻ റാവത്തിന്‍റെ നേതൃത്വത്തിൽ രണ്ട് വർഷത്തെ ചർച്ചയ്ക്കു ശേഷം തയ്യാറാക്കിയതാണ് പദ്ധതി.
നിലവിൽ 14,000 പേർ കരസേനയിൽ നിന്ന് ഓരോ വർഷവും പുറത്തേക്ക് വരുന്നുണ്ട്. ഇവരിൽപ്പലരും സർവീസ് പൂർത്തിയാക്കുന്നതിന് മുമ്പേ വിരമിക്കുന്നവരാണ്. ഇവരുടെയും ശരാശരി പ്രായം 35 വയസ്സാണ്. അതിനാൽത്തന്നെ തൊഴിൽ ഇല്ലാതാകും എന്ന വാദത്തിന് അർത്ഥമില്ലെന്നും അനിൽ പുരി പറയുന്നു.
നാൽപ്പത്തിയാറായിരം പേരെ എടുക്കുന്നത് തുടക്കത്തിൽ മാത്രമാണെന്നാണ് അനിൽ പുരി അറിയിക്കുന്നത്. പിന്നീടിത് പ്രതിവർഷം അറുപതിനായിരം മുതൽ ഒന്നേകാൽ ലക്ഷം വരെയാകും. കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്മെന്‍റ് ഇല്ലാത്തതിനാൽ നിലവിൽ പദ്ധതി നടപ്പാക്കാൻ നല്ല അവസരമാണെന്നും അനിൽ പുരി വ്യക്തമാക്കുന്നു.
ബിജെപി ഓഫീസുകളിൽ കാവൽക്കാരെ ആവശ്യമെങ്കിൽ അഗ്നിവീറുകൾക്ക് മുൻഗണനയെന്ന് ബിജെപി നേതാവ്
