കോലാറിൽ കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു
വയറിലും കഴുത്തിലും നെഞ്ചിലുമായി ആഴത്തിൽ വെട്ടേറ്റ ശ്രീനിവാസ് ആശുപത്രിയിലെത്തിക്കും മുമ്പേ മരിക്കുകയായിരുന്നു.

ബെംഗളൂരു: കോലാറിൽ കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. ശ്രീനിവാസ്‍പുര സ്വദേശി എം ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ ആറംഗ സംഘം ശ്രീനിവാസിനെ വെട്ടുകയായിരുന്നു. ശ്രീനിവാസ്‍പുരയിലെ ഹൊഗലെഗെരെ റോഡിൽ റോഡ് നിർമാണ ജോലികൾ പരിശോധിക്കാനെത്തിയപ്പോഴാണ് ശ്രീനിവാസ് ആക്രമിക്കപ്പെട്ടത്. വയറിലും കഴുത്തിലും നെഞ്ചിലുമായി ആഴത്തിൽ വെട്ടേറ്റ ശ്രീനിവാസ് ആശുപത്രിയിലെത്തിക്കും മുമ്പേ മരിക്കുകയായിരുന്നു.
സയനൈഡ് കെമിക്കല്‍ ബോംബുകള്‍ ഉപയോഗിക്കാന്‍ ഹമാസ് പദ്ധതിയിട്ടിരുന്നു: ഇസ്രയേല്‍ പ്രസിഡന്‍റ്
ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെയും മുൻ സ്പീക്കർ രമേശ് കുമാറിന്‍റെയും അടുത്ത അനുയായിയെയാണ് ശ്രീനിവാസ്. സംഭവത്തിൽ ശ്രീനിവാസ് പുര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇറാൻ ആയുധ സഹായത്തോടെ ഹിസ്ബുല്ലയും, ഇസ്രയേൽ- ഹമാസ് ഏറ്റുമുട്ടൽ കൂടുതൽ ഇടങ്ങളിലേക്ക്
https://www.youtube.com/watch?v=Ko18SgceYX8