രാഹുൽ ഗാന്ധിയുടെ ശൈലിയോട് ശരദ് പവാറിനും കടുത്ത അതൃപ്തിയുണ്ട്.
ദില്ലി: പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിക്കാനുള്ള കോൺഗ്രസ് നീക്കത്തിന് തിരിച്ചടി. യോഗം തൽക്കാലം വേണ്ടെന്ന് ചില പ്രാദേശിക പാർട്ടികൾ നിലപാടെടുത്തതോടെയാണ് കോൺഗ്രസിന് തിരിച്ചടിയായത്. രാഹുൽ ഗാന്ധിയുടെ ശൈലിയോട് ശരദ് പവാറിനും കടുത്ത അതൃപ്തിയുണ്ട്.
പവാർ നീരസം പ്രതിപക്ഷ നേതാക്കളെ അറിയിച്ചു. കേരളത്തിൽ അദാനിയെ കൊണ്ടു വന്നത് സോണിയ ഗാന്ധിയുടെ അറിവോടെ അല്ലേയെന്ന് പവാർ അനൗദ്യോഗിക ചർച്ചകളിൽ ചോദിച്ചുവെന്നാണ് വിവരം. അതേസമയം, അദാനി വിഷയം മയപ്പെടുത്തില്ലെന്നാണ് രാഹുലിൻ്റെ നിലപാട്.
