ബിജെപി പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമിച്ചത് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു

അമേഠി: ഉത്തര്‍പ്രദേശിലെ അമേഠിയിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് അജ്ഞാതര്‍ ആക്രമിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന്‍റെ റിപ്പോര്‍ട്ട്. ഞായറാഴ്‌ച അര്‍ധരാത്രിയോടെയുണ്ടായ ആക്രമണത്തില്‍ ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ആക്രമികള്‍ അടിച്ചുതകര്‍ത്ത ശേഷം കടന്നുകളഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ അമേഠിയിലെ പ്രചാരണം സജീവമാകുന്നതിനിടെയാണ് കോണ്‍ഗ്രസ് ഓഫീസ് അജ്ഞാതര്‍ ആക്രമിക്കുന്ന സംഭവമുണ്ടായത്. ബിജെപി പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമിച്ചത് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. 

Scroll to load tweet…

സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് പ്രദീപ് സിംഗൽ അമേഠിയിലെ പാർട്ടി ഓഫീസിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സ്ഥലത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Read more: പോളിംഗ് ശതമാനം 24 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കണം, വൈകുന്നത് ന്യായീകരിക്കാനാവില്ല: എസ്.വൈ ഖുറൈഷി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം