മാറ്റത്തിന് വോട്ടഭ്യര്‍ത്ഥിച്ച് ശശി തരൂര്‍. തഴഞ്ഞ് മഹാരാഷ്ട്ര പിസിസിയും.സ്വീകരിക്കാന്‍ നേതാക്കളില്ല.പല നേതാക്കളും പ്രചാരണ പരിപാടിയിലേക്ക് എത്തുന്നതിന് അസൗകര്യം അറിയിച്ചെന്ന് തരൂര്‍
മുംബൈ: കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുംബൈ പിസിസി ഓഫീസിലെത്തിയ ശശി തരൂരിന് തണുത്ത സ്വീകരണം. പ്രമുഖ നേതാക്കളാരും പിസിസിയിലെത്തിയില്ല.മുൻ രാജ്യസഭാ എംപി ബാലചന്ദ്ര മുൻഗേക്കർ ആണ് പ്രചാരണ പരിപാടിക്കെത്തിയ ഏക നേതാവ് . വേദിയിൽ ഇരിക്കുന്നതിന് പകരം താഴെ സദസിലാണ് തരൂർ ഇരുന്നത്.ഭയക്കാതെ വോട്ട് ചെയ്യണമെന്ന് വോട്ടർമാരോട് തരൂർ അഭ്യര്‍ത്ഥിച്ചു.രഹസ്യബാലറ്റായതിനാൽ ആർക്ക് വോട്ട് ചെയ്തെന്ന് കണ്ടെത്താനാകില്ലെന്നും തരൂര്‍ പറഞ്ഞു.പല നേതാക്കളും പ്രചാരണ പരിപാടിയിലേക്ക് എത്തുന്നതിന് അസൗകര്യം അറിയിച്ചു. ഫോണിൽ പരമാവധി പേരെ വിളിച്ചിരുന്നുവെന്നും തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മല്ലികാര്‍ജുന്‍ ഘാര്‍ഗെ മുംബൈയില്‍ പ്രചരണത്തിനെത്തിയപ്പോള്‍ പിസിസി ഒന്നടങ്കം അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു
കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ .ഇഷ്ടപെട്ടവർക്ക് വോട്ട് പിടിക്കുന്നത് തെറ്റായി കാണേണ്ടെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ വ്യക്തമാക്കി. .ക്ലബ്ബുകളില്‍ തിരഞ്ഞെടുപ്പ് നടന്നാൽ പോലും വോട്ട് അഭ്യർത്ഥിക്കും .ശശി തരൂരുമായി തനിക്ക് ഒരു പ്രശ്നവുമില്ല. .കോൺഗ്രസ് വോട്ടർ പട്ടികയിൽ പ്രശ്നമില്ല.ചിലരുടെ മേൽവിലാസം ഇല്ലാത്തത് പ്രശ്നമല്ല. പുതുപ്പള്ളിയിൽ തരൂരിനായി പ്രമേയം വന്നതിൽ തെറ്റില്ല.മനസാക്ഷി വോട്ടെന്ന പരാമർശത്തിൽ ഉറച്ച് നിൽക്കുന്നു. തോറ്റാൽ തരൂർ പാർട്ടി വിടുമെന്ന പ്രചാരണം അനാവശ്യമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികക്കെതിരെ ശശി തരൂരിന്‍റെ പരാതി. വോട്ടവകാശമുള്ള മൂന്നിലൊന്ന് പേരുടെ വിലാസമോ ഫോണ്‍ നമ്പറോ പട്ടികയില്‍ നല്‍കാത്തതിനെതിരെ തരൂര്‍ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കി.ഒന്‍പതിനായിരത്തിലധികം പേരുള്ള വോട്ടര്‍ പട്ടിക. ഇതില്‍ മൂവായിരത്തിലേറെ പേരുടെയും വിലാസമോ ഫോണ്‍ നമ്പറോ നല്‍കിയിട്ടില്ല. 14 പിസിസികള്‍ വോട്ടര്‍മാരുെട പേര് മാത്രം നല്‍കിയാണ് പട്ടിക കൈമാറിയിരിക്കുന്നത്. വ്യക്തിവിവരങ്ങളില്ലാതെ എങ്ങനെ വോട്ട് തേടുമെന്നാണ് തരൂര്‍ ചോദിക്കുന്നത്.സംസ്ഥാനങ്ങളില്‍ നേരിട്ടെത്തി പ്രചാരണം നടത്തുന്നതിനൊപ്പം യുവ വോട്ടര്‍മാരോടടക്കം ഫോണിലൂടെയും തരൂര് വോട്ട് തേടുന്നുണ്ട്. പ്രാചരണത്തിന് തടയിടാനുള്ള നീക്കമാണോയെന്നാണ് തരൂര്‍ ക്യാമ്പിന്‍റെ സംശയം. ചിത്രം പതിച്ച വോട്ടര്‍കാര്‍ഡ് നല്‍കുമെന്ന് സമിതി അറിയിച്ചിരുന്നതെങ്കിലും ഭൂരിഭാഗം പേര്‍ക്കും കിട്ടിയിരിക്കുന്ന കാര്‍ഡില്‍ പേര് മാത്രമാണുള്ളത്. വോട്ടര്‍കാര്‍ഡ് ദുരുപയോഗം ചെയ്യുമോയെന്ന ആശങ്കയും തരൂര്‍ ക്യാമ്പ് പങ്കുവയക്കുന്നു. എന്നാല്‍ തരൂരിന്‍റെ പരാതിയില്‍ പ്രതികരണത്തിന് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി തയ്യാറായില്ല
