ഗുവാഹത്തിയിൽ കോൺഗ്രസ് മാർച്ചിന് നേരെയുണ്ടായ ടിയർ ഗ്യാസ് പ്രയോഗത്തിൽ പരുക്കേറ്റ പ്രവർത്തകൻ മരിച്ചു

ഗുവാഹത്തി: അസമിൽ കോൺഗ്രസ് മാർച്ചിനിടെ ഉണ്ടായ ടിയർ ഗ്യാസ് പ്രയോഗത്തിൽ പരുക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. കോൺഗ്രസ് പ്രവർത്തകനായ മൃദുൽ ഇസ്ലാമാണ് മരിച്ചത്. അസമിലെ ഗുവാഹത്തിയിൽ നടന്ന രാജ് ഭവൻ ചലോ മാർച്ചിനിടയാണ് സംഭവം. ടിയർ ഗ്യാസ് പൊട്ടിച്ചതിനെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായ മൃദുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഗുവാഹത്തി മെഡിക്കൽ കോളേജിൽ വെച്ച് വൈകിട്ടോടെയാണ് മൃദുൽ മരണമടഞ്ഞത്.

YouTube video player