ദില്ലി: രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിചിത്ര വാദവുമായി ഹിന്ദു മഹാസഭ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ്. ചാണകവും ഗോമൂത്രവും ഉപയോഗിച്ച് കൊറോണ വൈറസ് ബാധയെ തടയാനാകുമെന്നാണ് സ്വാമി ചക്രപാണി മഹാരാജിന്‍റെ അവകാശവാദം. ലോകത്തില്‍ നിന്നും കൊറോണ വൈറസിനെ ഉന്മൂലനം ചെയ്യാനായി പ്രത്യേക യജ്ഞം നടത്തുമെന്നും ഹിന്ദു മഹാസഭ അധ്യക്ഷന്‍ പറഞ്ഞു.

'ചാണകവും ഗോമൂത്രവും കൊറോണ വൈറസ് ബാധയെ തടയും. ഓം നമ:ശിവായ എന്ന് ജപിച്ച് ചാണകം ശരീരത്തില്‍ പുരട്ടിയാല്‍ രോഗത്തില്‍ നിന്ന് രക്ഷപ്പെടാം. കൊറോണ വൈറസിനെ ഉന്മൂലനം ചെയ്യാനായി പ്രത്യേക യജ്ഞം ഉടന്‍ തന്നെ നടത്തും'- ചക്രപാണി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

Read More: കൊറോണ: ചൈനയില്‍ നിന്ന് 40 മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാളെ തിരിച്ചെത്തിക്കുമെന്ന് വി മുരളീധരൻ