Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയിൽ 63 പേർക്ക് കൊവിഡ് , ഇന്നലെ സ്ഥിരീകരിച്ചത് 11 പേർക്ക്; ജയിൽ പുള്ളികളെ പുറത്തിറക്കിയേക്കും

കൊവിഡ്  പ്രതിരോധത്തിനായി മഹാരാഷ്ട്രയിലെ നാല് നഗരങ്ങളിൽ കടകളും ഓഫീസുകളും അടച്ചുള്ള കടുത്ത നിയന്ത്രണം നടപ്പാക്കുകയാണ് സർക്കാർ

coronavirus positive cases in Maharashtra rise to 63
Author
Mumbai Central Railway Station Building, First Published Mar 21, 2020, 10:40 AM IST

മുംബൈ: കൊവിഡ് 19 വൈറസ് ഏറ്റവും കൂടുതൽ പേർക്ക് ബാധിച്ച മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ 63 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. പൂന മേഖലയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.  മുംബൈയിലും സ്ഥിതി ഗുരുതരമാണ്. ഇവിടങ്ങളിലിലിന്നത്തെസ്ഥിതി ബന്ദിന് സമാനമാണ്. പുറത്തിറങ്ങുന്ന ജനങ്ങളുടെ എണ്ണത്തി. കുറവുണ്ട്

രോഗം കൂടുതൽ പേരിലേക്ക് പടരുന്ന സാഹചര്യത്തിൽ കർശന ജാഗ്രതയും പ്രതിരോധനടപടികളുമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കൊവിഡ്  പ്രതിരോധത്തിനായി മഹാരാഷ്ട്രയിലെ നാല് നഗരങ്ങളിൽ കടകളും ഓഫീസുകളും അടച്ചുള്ള കടുത്ത നിയന്ത്രണം നടപ്പാക്കുകയാണ് സർക്കാർ. ജയിലിലെ തിരക്ക് കുറയ്ക്കാൻ 5000 ജയിൽ പുള്ളികളെ പുറത്തിറക്കിയേക്കും. അതേസമയം കൊവിഡ് രോഗലക്ഷണങ്ങളുമായി എത്തിയിട്ടും ആശുപത്രികൾ ചികിത്സ നിഷേധിച്ചെന്ന പരാതിയുമായി ഒരു ഡോക്ടറുടെ കുടുംബം രംഗത്തെത്തി. 

മുംബൈ പൂനെ നാഗ്പൂർ എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും രാത്രിയോടെ പൂട്ടി. ഇന്നലെ സർക്കാർ തീരുമാനം വന്നതിന് പിന്നാലെ ബന്ദിന്റെ് പ്രതീതിയാണ് മുംബൈ നഗരത്തിൽ.ഹോട്ടലുകളും അവശ്യവ്സതുക്കൾ വിൽക്കുന്ന മറ്റ് കടകളും വ്യാപകമായി പൂട്ടി. സാമ്പത്തിക തലസ്ഥാനത്തെ ഈ നിരോധനം ആശങ്കയോടെയാണ് വിപണി നോക്കിക്കാണുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ജയിലുകളിലും ജയിൽപുള്ളികളുടെ എണ്ണം ഉൾക്കൊള്ളാവുന്നതിനെക്കാൾ അമ്പുത് ശതമാനം കൂടുതലാണെന്നാണ് സർക്കാർ കണക്ക്. 

കൊവിഡ് പശ്ചാത്തലത്തിൽ ചെറിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്നവർക്ക് ഇളവുകൾ നൽകി പുറത്തിറക്കാനാണ് സർക്കാർ നീക്കം. 5000 പേർക്കെങ്കിലും ഈ ആനുകൂല്യം ലഭിക്കും. ജൽഗാവ് ജില്ലയിലെ ഒരു ഡോക്ടർക്കാണ് കൊവിഡ്19 ബാധിച്ചെന്ന സംശയത്തെ തുടർന്ന് സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചത്. നാല് ആശുപത്രികളിലെത്തിച്ചെങ്കിലും കൊവിഡ് രോഗിയാണെന്നും ചികിത്സയില്ലെന്നും പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു. പിന്നീട് 400 കിലോമീറ്റർ ദൂരെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് പ്രാഥമിക ചികിത്സ പോലും നൽകിയത്. ഡോക്ടർ ഇപ്പോൾ അതീവഗുരുതരാവസ്ഥയിലാണ്. 


 

Follow Us:
Download App:
  • android
  • ios