Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ തടസമായി; വീഡിയോ കോളിലൂടെ ഒരു വിവാഹം!

ആറ് മാസം മുമ്പേ നിശ്ചയിച്ചിരുന്ന വിവാഹമായതിനാൽ കുടുംബത്തിലെ മുതിർന്നവരെയെല്ലാം വീട്ടിലേക്ക് വിളിക്കുകയും ഫോണിലൂടെ വിവാഹചടങ്ങ് നടത്തുകയുമായിരുന്നെന്ന് വരന്‍റെ പിതാവ് മുഹമ്മദ് ഗയാസ് പറഞ്ഞു.
 

couple exchange wedding vows over video call amid covid 19 crisis
Author
Mumbai, First Published Apr 4, 2020, 10:24 AM IST

മുംബൈ: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. ആളുകൾ പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നുമുള്ള കർശന നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിരിക്കുന്നത്. ഇതിനിടയിൽ മഹാരാഷ്ട്രയിൽ വീഡിയോ കോളിലൂടെ ഒരു വിവാഹം നടന്നെന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഔറംഗാബാദിലെ മുസ്ലീം യുവാവായ മുഹമ്മദ് മിൻഹാജുദിന്റെ വിവാഹ ചടങ്ങുകളാണ് വീഡിയോ കോളിലൂടെ നടത്തിയത്. ആറ് മാസം മുമ്പേ നിശ്ചയിച്ചിരുന്ന വിവാഹമായതിനാൽ കുടുംബത്തിലെ മുതിർന്നവരെയെല്ലാം വീട്ടിലേക്ക് വിളിക്കുകയും ഫോണിലൂടെ വിവാഹചടങ്ങ് നടത്തുകയുമായിരുന്നെന്ന് വരന്‍റെ പിതാവ് മുഹമ്മദ് ഗയാസ് പറഞ്ഞു.

അധികം ചെലവില്ലാതെ വിവാഹം നടത്താൻ സാധിച്ചതിൽ ഇരുവിഭാഗത്തിനും സന്തോഷം മാത്രമേ ഉള്ളൂവെന്നാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയ പുരോഹിതൻ പറയുന്നത്. അതേസമയം വിവാഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ വീഡിയോ കോളിലൂടെ നേരത്തെയും നിരവധി വിവാഹങ്ങൾ നടന്നിരുന്നു.

Follow Us:
Download App:
  • android
  • ios