Asianet News MalayalamAsianet News Malayalam

സിദ്ധരാമയ്യക്കെതിരായ പുസ്തകം, അവസാന നിമിഷം കോടതിയുടെ നിർണായക ഇടപെടൽ, പ്രസിദ്ധീകരണവും വിതരണവും തടഞ്ഞു

സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ നൽകിയ ഹർജി പരിഗണിച്ച കർണാടക ജില്ലാ കോടതി പുസ്തകത്തിന്‍റെ പ്രകാശനം തടയുകയായിരുന്നു

court stay bjp leaders books about siddaramaiah
Author
First Published Jan 9, 2023, 3:35 PM IST

ബെംഗളുരു: സിദ്ധരാമയ്യക്കെതിരായ പുസ്തകത്തിന്‍റെ പ്രകാശനം അവസാന നിമിഷം കോടതി തടഞ്ഞു. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ നൽകിയ ഹർജി പരിഗണിച്ച കർണാടക ജില്ലാ കോടതി പുസ്തകത്തിന്‍റെ പ്രകാശനം തടയുകയായിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പുസ്തകം പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും തടഞ്ഞുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. അഡീ. സിറ്റി ആൻഡ് സിവിൽ സെഷൻസ് ജഡ്ജ് ആണ് പ്രകാശനം തടഞ്ഞത്. കർണാടകയിടെ ബി ജെ പി മന്ത്രിയായിരുന്നു സിദ്ധരാമയ്യയെക്കുറിച്ച് പുസ്തകം പ്രകാശനത്തിന്‍റെ ഉദ്ഘാടകൻ. സിദ്ധരാമയ്യയുടെ ഭരണകാലത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളുന്നയിക്കുന്നതാണ് പുസ്തകം.

സിദ്ധരാമയ്യയെ ടിപ്പുസുൽത്താന്‍റെ വേഷത്തിൽ ചിത്രീകരിക്കുന്ന ഒരു കാർട്ടൂണാണ് പുസ്തകത്തിന്‍റെ മുഖചിത്രമായി ഉൾപ്പെടുത്തിയിരുന്നത്. സിദ്ധരാമയ്യയുടെ ഭരണകാലത്ത് ശരിഅത്ത് നിയമം നടപ്പാക്കാനും ഹലാൽ നിർബന്ധമാക്കാനും മുഖ്യമന്ത്രി തീരുമാനിച്ചിരുന്നുവെന്നതടക്കമുള്ള ആരോപണങ്ങളടക്കം പുസ്തകത്തിൽ ഉണ്ടെന്നാണ് വിവരം. കർണാടകയിലെ വിദ്യാഭ്യാസമന്ത്രിയും ബി ജെ പി നേതാവുമായ അശ്വത്ഥ് നാരായണൻ പുസ്തകം മൂന്ന് മണിക്ക് പ്രകാശനം ചെയ്യാനിരിക്കെയാണ് കർണാടക ജില്ലാ കോടതിയുടെ ഇടപെടൽ ഉണ്ടായത്.

ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

അതേസമയം സിദ്ധരാമയ്യ 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയതാണ് കർണാടകയിൽ നിന്ന് ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത. മണ്ഡലമടക്കം പ്രഖ്യാപിച്ചുകൊണ്ടാണ് മുൻ മുഖ്യമന്ത്രി ഏവരെയും ഞെട്ടിച്ചത്. ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിക്കും മുന്നെയുള്ള സിദ്ധരാമയ്യയുടെ നീക്കത്തിന് വലിയ പ്രാധാന്യമാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്നത്. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ കോലാറിൽ നിന്ന് ജനവിധി നേടുമെന്നാണ് മുൻ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇത് വരെ പുറത്ത് വന്നിട്ടില്ലെന്നിരിക്കെയാണ് ഹൈക്കമാൻഡിനെ മറികടന്നുള്ള സിദ്ധരാമയ്യയുടെ നിർണായക പ്രഖ്യാപനം. ബദാമിയിൽ നിന്നായിരുന്നു നേരത്തെ സിദ്ധരാമയ്യ മത്സരിച്ച് വിജയിച്ചത്.

Follow Us:
Download App:
  • android
  • ios