ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ ഏഴാം ദിവസവും രണ്ടു ലക്ഷത്തിൽ താഴെയെത്തി. 24 മണിക്കൂറിൽ 1,34,154 പുതിയ രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2,887 പേർ രോഗബാധിതരായി മരമണടഞ്ഞു. രാജ്യത്ത് ഇതുവരെ 2,84,41,986 പേരാണ് ആകെ കൊവിഡ് ബാധിതരായത്. ആകെ 3,37,989 പേർ മരണമടഞ്ഞു.

 

അതേ സമയം 22,10,43,693 പേർ വാക്സീൻ സ്വീകരിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അതിനിടെ രാജ്യത്തെ വാക്സീൻ ദൗർലഭ്യത്തിൽ സർക്കാരിനെതിരെ ദില്ലി ഹൈക്കോടതിയും രംഗത്തെത്തി. നരഹത്യക്ക് കേസെടുക്കേണ്ട അലംഭാവം എന്നാണ് കോടതിയുടെ വിമർശനം. 

കൊവിഡ് പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷയെക്കുറിച്ച് ആലോചിക്കാൻ കേന്ദ്രം ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേർത്തു. അടുത്ത മൂന്നു മാസം പരീക്ഷ നടത്താനാവില്ലെന്നാണ് വിലയിരുത്തൽ. ജെഇഇ പരീക്ഷയുടെ ഭാവിയും ഇന്ന് ചേരുന്ന യോഗം ചർച്ച ചെയ്യും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona