ലക്നൌ: കൊവിഡ് കാലമല്ലേ, ക്വാറന്‍റൈനിലിരിക്കേ പ്രസവിച്ചപ്പോള്‍ പിന്നെയൊന്നും നോക്കിയില്ല. കുട്ടിക്ക് കൊവിഡ് എന്നുതന്നെ പേരിട്ടു. ഉത്തർപ്രദേശിലെ രാംപുരില്‍ ക്വാറന്‍റൈനിലിരിക്കേ പ്രസവിച്ച നേപ്പാള്‍ യുവതിയാണ് കൊവിഡ് എന്ന പേര് കുഞ്ഞിനിട്ടതെന്ന് വാർത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തു. 

Read more: ലോക്ക് ഡൗൺ കാലത്തെ ഇരട്ടക്കുഞ്ഞുങ്ങൾ; കൊവിഡ് എന്നും കൊറോണ എന്നും പേര്!

കുട്ടിക്ക് കൊവിഡ് എന്ന് പേരിടുന്ന സംഭവം ഇതാദ്യമല്ല. ഛത്തീസ്ഗഡിലെ റായ്‍പുരില്‍ മാര്‍ച്ച് 26നും 27നും ഇടയിൽ ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് കൊറോണയെന്നും കൊവിഡ് എന്നും പേര് നൽകിയിരുന്നു. ലോക്ക് ഡൌണിന്റെ പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്ന് സുഖപ്രസവം നടന്നതിന്റെ ഓര്‍മ്മയ്ക്കായാണ് പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനും കൊറോണ, കൊവിഡ് എന്നീ പേരുകള്‍ നല്‍കിയത്. 

Read more: കൊവിഡ് 19 രോഗി ആണ്‍കുഞ്ഞിനെ പ്രസവിച്ചു; രാജ്യത്ത് ആദ്യം

ഡോ. ബി ആര്‍ അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയിലാണ് കുട്ടികള്‍ ജനിച്ചത്. ലോക്ക് ഡൗൺ കാലമായതിനാൽ ആശുപത്രിയിലേക്ക് പോകുന്ന വഴി പലയിടങ്ങളും പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ സാഹചര്യം മനസിലായപ്പോൾ അവർ വേ​ഗം പോകാനാണ് ആവശ്യപ്പെട്ടത്. ആശുപത്രിയില്‍ എത്തി മുക്കാൽ മണിക്കൂറിനുള്ളിൽ പ്രസവം നടന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക