11:02 PM (IST) Apr 17

ലോകത്ത് മരണം ഒന്നരലക്ഷം കഴിഞ്ഞു

മഹാമാരിയായി മാറിയ കൊവിഡില്‍ ലോകത്ത് മരണം ഒന്നരലക്ഷം കഴിഞ്ഞു. ചൈനയില്‍ 1300 ഓളം മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ ഇന്ന് 961 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ യു കെയില്‍ 847 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്ന് ഇതുവരെ ആഗോളതലത്തില്‍ 5237 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

10:46 PM (IST) Apr 17

കോഴിക്കോട് ജില്ലയില്‍ 13 തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളിലെ 15 വാര്‍ഡുകളിലും കോഴിക്കോട് കോര്‍പറേഷനിലെ ഏഴ് വാര്‍ഡുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. കിഴക്കോത്ത് (12-ാം വാര്‍ഡ്), വേളം (16), ആയഞ്ചേരി (2), ഉണ്ണികുളം (6), മടവൂര്‍ (6), അഴിയൂര്‍ (4,5), ചെക്യാട് (10), തിരുവള്ളൂര്‍ (14), നാദാപുരം (15), ചങ്ങരേത്ത് (3), കായക്കൊടി (6,7,8), എടച്ചേരി (16) എന്നീ ഗ്രാമപഞ്ചായത്തുകളിലെയും കോഴിക്കോട് കോര്‍പ്പറേഷനിലെയും (42, 43, 44, 45, 54, 55, 56 വാര്‍ഡുകള്‍) കൊവിഡ് ഹോട്‌സ്‌പോട്ടായ വാര്‍ഡുകളിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്

10:31 PM (IST) Apr 17

പൊതുസ്ഥലത്ത് തുപ്പിയാൽ ദില്ലിയില്‍ പിടിവിഴും

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി നിയന്ത്രണങ്ങൾ കർശനമാക്കി ദില്ലി കോർപ്പറേഷൻ. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവരെ കണ്ടെത്തി പിഴ ഈടാക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. പാൻ, പുകയില, കൈനി, ഗുഡ്ക്ക തുടങ്ങിയവ ചവച്ച് തുപ്പുന്നവരിൽ നിന്ന് 2000 രൂപവരെ പിഴ ഈടാക്കാനാണ് തീരുമാനം

08:51 PM (IST) Apr 17

സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിച്ച് ഉത്തരവിറങ്ങി

സംസ്ഥാനത്തെ 4 മേഖലകളാക്കി തിരിച്ച് ഉത്തരവിറങ്ങി. കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ റെഡ് സോണിലാണ്. പത്തനംതിട്ട എറണാകുളം കൊല്ലം ജില്ലകളെ ഓറഞ്ച് എ സോണിലും, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂർ ജില്ലകളെ ഓറ‌ഞ്ച് ബി സോണിലും ഉൾപ്പെടുത്തി. കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീൻ സോണിൽ. റെഡ് സോണിൽ മെയ്‌ 3 വരെ പൂർണ നിയന്ത്രണം. ഓറഞ്ച് എ യിൽ 24 നു ശേഷം ഭാഗിക ഇളവ്, ഓറഞ്ച് ബിയിൽ തിങ്കളാഴ്ചക്കു ശേഷം ഭാഗിക ഇളവ്. ഗ്രീനിൽ തിങ്കളാഴ്ചക്ക് ശേഷം കാര്യമായ ഇളവുകൾ ഉണ്ടാവും. 

08:34 PM (IST) Apr 17

മലപ്പുറം സ്വദേശി അബുദാബിയിൽ കൊവിഡ് രോഗം ബാധിച്ച് മരിച്ചു

തിരൂർ സ്വദേശി അബുദാബിയിൽ കോവിഡ് ബാധിച്ച് മരിച്ചു. തിരൂർ പുറത്തൂർ പുളിക്കൽ കുട്ടാപ്പു മകൻ കുഞ്ഞുമോൻ (55) ആണ് മരിച്ചത്. ദൽമയിൽ മത്സ്യ വ്യാപാരിയായിരുന്നു. ഏഴ് ദിവസമായി ഇദ്ദേഹം കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. അബുദാബിയിലെ ഖലീഫ ആശുപത്രിയിലായിരുന്നു ചികിത്സ. ഇവിടെ വച്ചാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

07:45 PM (IST) Apr 17

പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ സൗകര്യങ്ങളൊരുക്കുമെന്ന് മുഖ്യമന്ത്രി

വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളോടനുബന്ധിച്ചും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും. ഇതുസംബന്ധിച്ച തയ്യാറെടുപ്പുകള്‍ക്ക് ഇന്നു ചേര്‍ന്ന ഉന്നതതല യോഗം രൂപം നല്‍കിയതായും മുഖ്യമന്ത്രിയുടെ ഓഫീസ്.

07:29 PM (IST) Apr 17

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2525 അറസ്റ്റ്

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2581 പേര്‍ക്കെതിരെ കേസെടുത്തു. 2525 പേരാണ് ഇന്ന് അറസ്റ്റിലായത്. 1916 വാഹനങ്ങളും പിടിച്ചെടുത്തു.

07:28 PM (IST) Apr 17

മുംബൈയിൽ ഇന്ന് മാത്രം 77 പുതിയ കേസുകൾ

മുംബൈയിൽ 77 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 5 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2120 ആയി. 121 പേരാണ് ഇത് വരെ മരിച്ചത്.

07:10 PM (IST) Apr 17

മലപ്പുറം സ്വദേശി അബുദാബിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം തിരൂർ സ്വദേശി അബുദാബിയിൽ കോവിഡ് ബാധിച്ച് മരിച്ചു. പുറത്തൂർ പുളിക്കൽ കുഞ്ഞുമോൻ (55) ആണ് മരിച്ചത്. ദൽമയിൽ മത്സ്യ വ്യാപാരിയായിരുന്നു ഇയാൾ. 

07:08 PM (IST) Apr 17

കേരളത്തിൽ ഒരാഴ്ചക്കിടെ രോഗമുക്തരായത് രോഗം സ്ഥിരീകരിച്ചവരുടെ നാലിരട്ടി

കൊവിഡ് രോഗത്തെ നേരിടുന്നതിൽ ശക്തമായ മുന്നേറ്റവുമായി കേരളം. ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചവരതിന്‍റെ നാലിരട്ടി പേർക്കാണ് കേരളത്തിൽ രോഗം ഭേദമായത്. ഇതേ കാലയളവിൽ അര ലക്ഷം പേരെ നിരീക്ഷണത്തിൽ നിന്ന് മാറ്റാനും സംസ്ഥാനത്തിന് സാധിച്ചു.

Read more at: ഒരാഴ്ചയിൽ പുതിയ രോഗികളുടെ നാലിരട്ടി രോഗമുക്തർ: ഇത് അഭിമാന കേരളം ...

06:45 PM (IST) Apr 17

തമിഴ്നാട്ടിൽ 56 പേർക്ക് കൂടി കൊവിഡ്

തമിഴ്നാട്ടിൽ 56 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 1323 ആയി.

06:43 PM (IST) Apr 17

ഇന്ത്യയില്‍ കുടുങ്ങിയ പൗരന്മാര്‍ക്കായി 17 വിമാനങ്ങള്‍ കൂടി അയക്കുമെന്ന് ബ്രിട്ടന്‍

ഇന്ത്യയില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരെ രാജ്യത്തെത്തിക്കാന്‍ 17 ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയക്കുമെന്ന് ബ്രിട്ടന്‍. അടുത്ത ആഴ്ചയോടെയാണ് 4000 യാത്രക്കാരെ കൊണ്ടുപോകാന്‍ 17 വിമാനങ്ങള്‍ അയക്കുക. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 20,000ത്തിന് മുകളില്‍ ബ്രിട്ടീഷ് പൗരന്മാര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് ബ്രിട്ടന്‍ അറിയിച്ചു. നേരത്തെ 21 ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയച്ചിരുന്നു. അതിന് പുറമെയാണ് 17 വിമാനങ്ങള്‍ അയക്കാന്‍ തീരുമാനിച്ചത്.

06:39 PM (IST) Apr 17

ചേർത്തല സ്വദേശിയുടെ രോഗം ഭേദമായി

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചേർത്തല സ്വദേശിയുടെ രോഗം ഭേദമായി. ദുബായിൽ നിന്ന് വന്ന കോവിഡ് ബാധിതനായ ഇദ്ദേഹത്തിൻറെ 3 സാമ്പിളുകൾ നെഗറ്റീവ് ആയതിനനെത്തുടർന്ന് ഡിസ്ചാർജ് ചെയ്തൂ. ഇനി രണ്ടു പേർ മാത്രമാണ് ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 

06:08 PM (IST) Apr 17

നിരീക്ഷണത്തിൽ കഴിഞ്ഞ ആൾ മരിച്ചു

കളമശേരി മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ആൾ മരിച്ചു. അസം സ്വദേശി ബിജോയ്‌ കൃഷ്ണനാണ് മരിച്ചത്. ഗുരുതര കരൾ രോഗത്തെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇയാൾക്ക് കോവിഡ് ഇല്ലെന്ന് മൂന്നു തവണ നടത്തിയ സാമ്പിൾ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ പതിനൊന്നിനാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

06:07 PM (IST) Apr 17

കോഴിക്കോട് രോഗം സ്ഥിരീകരിച്ചത് 31 കാരന്

കോഴിക്കോട് അഴിയൂർ സ്വദേശിയായ 31 കാരനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അഴിയൂരില്‍ കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ അടുത്ത സമ്പര്‍ക്കത്തിലുള്ള വ്യക്തിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആദ്യം പോസിറ്റീവായ ആളുടെ കൂടെ അതേ കടയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. ഇപ്പോള്‍ ഇയാൾക്ക് ലക്ഷണങ്ങള്‍ ഒന്നുമില്ല. ആരോഗ്യ നില തൃപ്തികരമാണ്. പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റാന്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ 9 പേര്‍ രോഗമുക്തരായി. 10 പേര്‍ ചികിത്സയിലുണ്ട്.

05:56 PM (IST) Apr 17

നിരീക്ഷണത്തിലുള്ളത് 78,980 പേർ മാത്രം

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

05:53 PM (IST) Apr 17

10 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യവകുപ്പ്. കാസര്‍ക്കോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

05:53 PM (IST) Apr 17

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം. കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

Read more at: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക്; 10 പേർക്ക് രോഗം ഭേദമായി ...

05:52 PM (IST) Apr 17

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 13835 ആയി

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 13835 ആയി, 1076 പുതിയ കേസുകൾ 24 മണിക‌കൂറിനുള്ളിൽ സ്ഥിരീകരിച്ചു, 32 പേർ 24 മണിക്കൂറിനുള്ളിൽ മരിച്ചതായി ആരോഗ്യമന്ത്രാലയം. 

S. No.Name of State / UTTotal Confirmed cases (Including 76 foreign Nationals) Cured/Discharged/
Migrated
Death
1Andaman and Nicobar Islands11100
2Andhra Pradesh5723614
3Arunachal Pradesh100
4Assam3551
5Bihar83371
6Chandigarh2190
7Chhattisgarh36230
8Delhi16405138
9Goa760
10Gujarat10217438
11Haryana205433
12Himachal Pradesh35161
13Jammu and Kashmir314384
14Jharkhand2902
15Karnataka3538213
16Kerala3952453
17Ladakh18140
18Madhya Pradesh13086557
19Maharashtra3205300194
20Manipur210
21Meghalaya901
22Mizoram100
23Nagaland#000
24Odisha60191
25Puducherry710
26Punjab1862713
27Rajasthan113116411
28Tamil Nadu126718015
29Telengana74318618
30Tripura210
31Uttarakhand3790
32Uttar Pradesh8467414
32West Bengal2555110
Total number of confirmed cases in India13835*1767452
*States wise distribution is subject to further verification and reconciliation
#Nagaland Patient shifted to Assam
05:43 PM (IST) Apr 17

കൊവിഡ് ടെസ്റ്റ് നടത്താൻ സ്വകാര്യ ലാബുകൾക്കും അനുമതി

സംസ്ഥാനത്ത് കോവിഡ് കണ്ടെത്താൻ ആൻ്റി ബോഡി ടെസ്റ്റിന് സ്വകാര്യ ലാബുകൾക്കും അനുമതി. ഇത് സംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കി. എൻഎബിഎൽ അംഗീകാരം ഉള്ള ലാബുകൾക്ക് സർക്കാർ നിർദേശിച്ച പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ടെസ്റ്റ് തുടങ്ങാം. സുപ്രീം കോടതി നിർദേശം അനുസരിച്ചുള്ള ഫീസ് ഇതിനായി വാങ്ങാം. കാരുണ്യ അടക്കം ആരോഗ്യ സുരക്ഷാ പദ്ധതികളിൽ ഉള്ള ബിപിഎൽ വിഭാഗത്തിന് സൗജന്യമായി ടെസ്റ്റ് ചെയ്യണം. സർക്കാർ നിർദേശിക്കുന്ന ദുർബല വിഭാഗങ്ങൾ അല്ലാത്തവർക്ക് 800 രൂപ ഫീസ്. ലാബുകൾ വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും നിർദ്ദേശമുണ്ട്.