Asianet News MalayalamAsianet News Malayalam

ഒടുവിൽ അയന് ആശ്വാസം; ചികിത്സയ്ക്കായി എത്തി ലോക്ക് ഡൗണിൽ കുടുങ്ങിയ കുഞ്ഞിനെ എയിംസിൽ അഡ്മിറ്റ് ചെയ്യും

ഗോരഖ്പൂരിൽ നിന്നും എത്തിയ അയനും കുടുംബവും  ചികിത്സ കിട്ടാതെ താൽക്കാലിക ക്യാമ്പിൽ കഴിയുകയായിരുന്നു. ഇവരുടെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 

Covid 19 Lock Down 9 month old trapped in delhi to be admitted in aims
Author
Delhi, First Published Apr 23, 2020, 3:25 PM IST

ദില്ലി: നട്ടെല്ലിന് ഗുരുതര അസുഖത്തെ തു‍ടർന്ന് എയിംസിൽ ചികിത്സയ്ക്കായി എത്തി ലോക്ക് ഡൗണിൽ കുടുങ്ങിയ ഒമ്പത് മാസം പ്രായമായ കുഞ്ഞിന് ഒടുവിൽ ആശ്വാസം. അയനെ എയിംസിൽ അഡ്മിറ്റ് ചെയ്യാൻ നടപടി തുടങ്ങി. ഗോരഖ്പൂരിൽ നിന്നും എത്തിയ അയനും കുടുംബവും  ചികിത്സ കിട്ടാതെ താൽക്കാലിക ക്യാമ്പിൽ കഴിയുകയായിരുന്നു. ഇവരുടെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 

Read more at: 'കുഞ്ഞ് അയന് ഡോക്ടറെ കാണണം', ലോക്ക് ഡൗണിൽ വഴി മുട്ടിയ ദില്ലിയിലെ ചില ജീവിതങ്ങൾ ...

ജന്മനാ നട്ടെല്ലിന് ഗുരുതരരോഗവുമായി ആണ് കുഞ്ഞ് ആയൻ പിറന്നത്. 9 മാസമായ ഈ കുഞ്ഞുമായി ഉത്തർപ്രേദേശിലെ ഗോരക്പൂർ സ്വദേശികളാണ് അയന്‍റെ മാതാപിതാക്കൾ. അവസാന പ്രതീക്ഷയെന്ന നിലയിലാണ് ഇവർ ദില്ലി എംയിസിൽ എത്തിയത്. ആദ്യ തവണ ഡോക്ടറെ കണ്ട് തുടർചികിത്സക്കായി വീണ്ടും കാണാൻ ഇരിക്കെയാണ് കൊവിഡിന് തുടർന്നുള്ള നിയന്ത്രണങ്ങൾ നിലവിൽ വന്നത്. ഇതോടെ ആശുപത്രിയിലെ ഒപിഡി അടച്ചു. 

പിന്നാലെ സമ്പൂർണ്ണ അടച്ചു പൂട്ടൽ കൂടി പ്രഖ്യാപിച്ചതോടെ, രോഗിയായ കുഞ്ഞുമായി നാട്ടിലേക്ക് മടങ്ങാൻ ഇവർക്കായില്ല. വേദനകൊണ്ട് രാത്രിയിൽ നിലവിളിക്കുന്ന അയനെ ചേർത്ത് കൊണ്ട് താൽകാലിക ക്യാമ്പിൽ കഴിഞ്ഞു കൂടുകയായിരുന്നു അവന്‍റെ അമ്മ. 

ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റിപ്പോർട്ടർ ധനേഷ് രവീന്ദ്രൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തയ്യാറാക്കിയ റിപ്പോർട്ട് കാണാം

Follow Us:
Download App:
  • android
  • ios