ദില്ലി: രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു. 24 മണിക്കൂറിനിടെ 48,648 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 80,88,851 ആയി. 563 മരണം കൂടി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ രാജ്യത്തെ കൊവിഡ് മരണം 1,12,090 ആയി. 1.50 ശതമാനമാണ് മരണ നിരക്ക്. 

ഇന്നലെ 57386 പേർ കൂടി രോഗമുക്തി നേടിയെന്നാണ് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക്. ഇതനുസരിച്ച് രാജ്യത്ത് 73,73,375 പേർ ഇത് വരെ രോഗമുക്തി നേടി. 5,94,386 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ. 91.15 ശതമാനമാണ് രോഗമുക്തി നിരക്ക്.