ദില്ലി: നാളെ പാർലമെന്റ് സമ്മേളനം ചേരാനിരിക്കെ ദില്ലി കലാപ കേസ് ചർച്ചയാക്കാനുറച്ച് സിപിഎം. ദില്ലി കലാപ കേസിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതിപ്പട്ടികയിൽ ചേർത്തത് സഭയിൽ ഉന്നയിക്കാനിരിക്കുകയാണ് പാർട്ടി അംഗങ്ങൾ. പാർലമെന്റിന്റെ ഇരു സഭകളിലും ഈ വിഷയങ്ങൾ ഉന്നയിക്കും. പാർലമെൻറിൽ സർക്കാർ അവതരിപ്പിക്കുന്ന ബില്ലുകൾ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്ന് എളമരം കരീം എം പി പറഞ്ഞു. കൊവിഡ് പ്രതിസന്ധി, രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിഷയം എന്നിവ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. എന്നാൽ സമയം അനുവദിക്കുമോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.