Asianet News MalayalamAsianet News Malayalam

വിഗ്രഹത്തിന് അടുത്തുള്ള ശൂലം തൊട്ടതിന് ദലിത് കുടുംബത്തിന് 60,000 രൂപ പിഴ: ഇനി ദൈവ പൂജയില്ലെന്ന് കുടുംബം

ഗ്രാമത്തിന്‍റെ ആചാരം ലംഘിച്ചതായി ആരോപിച്ചു. അടുത്ത ദിവസം ഗ്രാമത്തിലെ മുതിർന്നവരുടെ മുമ്പാകെ ഹാജരാകാൻ അവർ കുട്ടിയുടെ കുടുംബത്തെ വിളിച്ചുവരുത്തി.
 

Dalit family fined Rs 60,000 after boy touches Gods idol in Karnataka Kolar
Author
First Published Sep 24, 2022, 8:09 AM IST

കോലാർ : കർണാടകയിലെ കോലാർ ജില്ലയിലെ ഒരു ദളിത് കുടുംബത്തിന് ക്ഷേത്രത്തിലെ വിഗ്രഹത്തിന്‍റെ അടുത്തുള്ള ശൂലം തൊട്ടതിന് 60,000 രൂപ പിഴ ചുമത്തി. കർണാടകയിലെ കോലാർ ജില്ലയിലെ ഉള്ളേരഹള്ളി ഗ്രാമത്തിലാണ് സംഭവം.

സെപ്തംബർ 8 ന് ഈ ഗ്രാമവാസികള്‍ ഭൂതയമ്മ മേള നടത്തുകയായിരുന്നു, ഗ്രാമദേവതയുടെ ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം അനുവദാമില്ല. ഇതിനിടയിൽ ദളിത് കുടുംബത്തിലെ ശോഭയുടെയും രമേശിന്റെയും 15 വയസ്സുള്ള മകൻ ഗ്രാമ ദേവതയായ സിദിരണ്ണയുടെ വിഗ്രഹത്തിൽ ഘടിപ്പിച്ച ശൂലത്തില്‍ സ്പർശിച്ചത്.

ഗ്രാമവാസിയായ വെങ്കിടേശപ്പ ഇത് ശ്രദ്ധിക്കുകയും ഗ്രാമത്തിന്‍റെ ആചാരം ലംഘിച്ചതായി ആരോപിച്ചു. അടുത്ത ദിവസം ഗ്രാമത്തിലെ മുതിർന്നവരുടെ മുമ്പാകെ ഹാജരാകാൻ അവർ കുട്ടിയുടെ കുടുംബത്തെ വിളിച്ചുവരുത്തി.

ദലിതർ തൂണിൽ തൊട്ടെന്നും ഇപ്പോൾ അത് അശുദ്ധമാണെന്നും അവർ എല്ലാം വീണ്ടും പെയിന്റ് ചെയ്യണമെന്നും അവർ ആരോപിച്ചു. വീണ്ടും പെയിന്‍റ് ചെയ്യുന്നതിന് ഒക്‌ടോബർ ഒന്നിന് 60,000 രൂപ നൽകണമെന്ന് ഗ്രാമമൂപ്പൻ നാരായണസ്വാമി പിഴ വിധിച്ചു. ഒക്ടോബർ ഒന്നിനകം പിഴയടച്ചില്ലെങ്കിൽ കുടുംബത്തെ മുഴുവൻ പുറത്താക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

അതിനിടെ, ശോഭ മസ്തി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തങ്ങളുടെ കുടുംബത്തിനെതിരെ ഉയർന്ന ജാതിക്കാരുടെ ഭീഷണിയുണ്ടെന്നും അവർ ആരോപിച്ചു. അതേ സമയം സംഭവത്തില്‍ പ്രതിഷേധിച്ച് ദലിത് കുടുംബം വീട്ടിൽ നിന്ന് ദൈവങ്ങളുടെ ഫോട്ടോകൾ നീക്കി, പകരം അംബേദ്കറുടെയും ബുദ്ധന്റെയും ചിത്രങ്ങൾ സ്ഥാപിച്ചുവെന്നാണ് വിവരം.

ശ്‌മശാനത്തിൽപ്പോലും ജാതി വിവേചനം; ഉയർന്ന തട്ടിൽ ചടങ്ങ് നടത്തുന്നതിന് വിലക്ക്, മധ്യപ്രദേശിൽ 3 പേര്‍ അറസ്റ്റില്‍

മതപരിവര്‍ത്തനം ആരോപിച്ച് ദളിത് കുടുംബത്തിന് മര്‍ദ്ദനം; വീട്ടുകാരിയുടെ മേല്‍ കറി കോരിയൊഴിച്ച് പൊള്ളിച്ചു

Follow Us:
Download App:
  • android
  • ios