ദില്ലി: ദില്ലിയിലെ കലാപത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. വടക്കുകിഴക്കൻ ദില്ലിയില്‍ ജനങ്ങൾ പുറത്തിറങ്ങിത്തുടങ്ങി. കനത്ത സുരക്ഷ സന്നാഹം എല്ലായിടത്തും തുടരുകയാണ്. സ്ഥിതി സാധാരണനിലയിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ നിരോധനാജ്ഞയിൽ ഇളവ് നൽകി. അതേ സമയം പരിക്കേറ്റ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തില്‍ താഹിർ ഹുസൈനൊപ്പം കെജ്രിവാളിനും ഇരട്ടശിക്ഷ നല്‍കണം

അതിനിടെ ദില്ലി പൊലീസ് സ്പെഷ്യൽ കമ്മീഷറായി കഴിഞ്ഞ ദിവസം നിയമിച്ച എസ്എൻ ശ്രീവാസ്തവയെ കമ്മീഷണറായി നിയമിച്ചു. നിലവിലെ കമ്മീഷണർ അമൂല്യ പട്നായിക് നാളെ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. അമൂല്യ പട്നായിക് കലാപം കൈകാര്യം ചെയ്ത രീതിയിൽ വലിയ വിമർശനം ഉയർന്നതോടെയാണ് കാലാവധി നീട്ടേണ്ടതില്ലെന്ന് തീരുമാനിച്ചത്. വനിത കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ കലാപത്തിന് ഇരകളായവരെ കണ്ടു.

വിദ്വേഷ പ്രസംഗം: പ്രതിപക്ഷ നേതാക്കള്‍ക്കും സിനിമാ താരങ്ങള്‍ക്കുമെതിരെ ദില്ലി ഹൈക്കോടതിയിൽ ഹർജി

മുസ്ലിം ലീഗ് എംപിമാരുടെ സംഘവും കലാപമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. ഇതിനടെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സ്വര ഭാസ്ക്കർ, അക്ബറുദ്ദീൻ ഒവൈസി എന്നിവരുടെ പ്രസംഗം കപാലത്തിന് ഇടയാക്കിയെന്ന് ചൂണ്ടിക്കാട്ടി ലോയേഴ്സ് വോയിസ് അഭിഭാഷക സംഘടന ഹൈക്കോടതിയെ സമീപിച്ചു. നോട്ടീസയച്ച ചീഫ് ജസ്സിറ്റിസ് അദ്ധ്യക്ഷനായ ബഞ്ച് കലാപത്തെക്കുറിച്ചുള്ള പ്രധാന കേസിനൊപ്പം ഇക്കാര്യവും പരിഗണിക്കാമെന്നറിയിച്ചു.