Asianet News MalayalamAsianet News Malayalam

വായുഗുണനിലവാരം അപകടകരമായ തോതിലേക്ക് ഇടിഞ്ഞ് ദില്ലി, പഞ്ചാബിലും യുപിയിലും ഹരിയാനയിലും കത്തിക്കലുകൾ തുടരുന്നു

പുകയുടെ കനത്ത പടലമാണ് വെള്ളിയാഴ്ച രാവിലെയും ദില്ലിയിലുണ്ടായത്. ദില്ലിയിലെ മിക്ക മേഖലകളിലും വായു ഗുണനിലവാര തോത് നാനൂറ് കടന്നു

Delhi air quality worsens to severe category etj
Author
First Published Nov 17, 2023, 1:44 PM IST

ദില്ലി: ദില്ലിയിലെ വായുഗുണനിലവാരം അപകടകരമായ തോതിലേക്ക് ഇടിഞ്ഞു. വ്യാഴാഴ്ച രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിലവാര തോത് 417 ആണ്. വ്യാഴാഴ്ച രാവിലെ ഇത് 487 എന്ന അതീവ ഗുരുതരമായ നിലയിലേക്കും എത്തിയിരുന്നു. മലിനീകരണം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ആറംഗ പ്രത്യേക ദൗത്യ സേന രൂപീകരിക്കുമെന്ന് ദില്ലി സർക്കാർ പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങളിലേക്ക് കടക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

പുകയുടെ കനത്ത പടലമാണ് വെള്ളിയാഴ്ച രാവിലെയും ദില്ലിയിലുണ്ടായത്. ദില്ലിയിലെ മിക്ക മേഖലകളിലും വായു ഗുണനിലവാര തോത് നാനൂറ് കടന്നു. രൂക്ഷമായ മലിനീകരണത്തിന്റെ വ്യക്തമാക്കുന്നതാണ് ആപത്കരമായ രീതിയില്‍ വായു ഗുണനിലവാര തോത് എത്തുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകള്‍ അനുസരിച്ച് വായു ഗുണനിലവാര തോത് ആർ കെ പുരം 465, ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ 467, ദ്വാരക 490, അശാക് വിഹാർ 414, ജഹാംഗിഡപുരി 450, ഐടിഒ 428, മുന്ധക 428, ഓഖ്ല 451, പുസ 440, വാസിർപൂർ 468 എന്നിങ്ങനെയാണുള്ളത്. നോയിഡയിലാണ് ഏറ്റവും കുറവ് മലിനീകരണം. ഇവിടെ വായു ഗുണനിലവാര തോത് 352 ആണ്, ഗുരുഗ്രാമില്‍ 444ഉം ഗ്രേറ്റർ നോയിഡയില്‍ 314മാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കാഴ്ച മറയ്ക്കുന്ന രീതിയിലേക്കാണ് അന്തരീക്ഷ മലിനീകരണം ദില്ലിയേ എത്തിച്ചിട്ടുള്ളത്. പല ഭാഗങ്ങളില്‍ നിന്നായി ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വ്യാഴാഴ്ച ദില്ലി സർക്കാർ ആറംഗ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിനെ നിയന്ത്രണ നടപടികള്‍ നടപ്പിലാക്കാനായി രൂപീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം ഈ ടാസ്ക് ഫോഴ്സിന്റെ ചുമതലയാണ്. അതേസമയം വെള്ളിയാഴ്ച സാറ്റലൈറ്റുകള്‍ പഞ്ചാബിൽ കൊയ്ത്ത് കഴിഞ്ഞ പാടത്തെ തീയിടുന്ന 1271 സംഭവങ്ങളും ഹരിയാനയിൽ 46ഉം ഉത്തർ പ്രദേശിൽ 56ഉം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios