ദില്ലി സർക്കാരിനെതിരെ യമുനാ നദിയിൽ മുങ്ങി പ്രതിഷേധവുമായി ബിജെപി നേതാവ്. പിന്നാലെ ആശുപത്രിയിൽ

ദില്ലി: യമുനയിൽ മുങ്ങി പ്രതിഷേധിച്ച ​ദില്ലി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ ആശുപത്രിയിൽ. കനത്ത ചൊറിച്ചിലും, ശ്വാസതടസവും അനുഭവപ്പെടുന്നുണ്ടെന്ന് ദില്ലി ബിജെപി നേതൃത്വം വിശദമാക്കുന്നത്. നേരത്തെ സച്ദേവയ്ക്ക് ശ്വാസതടസം ഉണ്ടായിട്ടില്ല, ദില്ലി ആർഎംഎൽ ആശുപത്രിയിലാണ് സച്ദേവയെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയാണ് എഎപിക്കെതിരെ പ്രതിഷേധിച്ച് യമുനാ നദിയിൽ മുങ്ങി സച്ദേവ പ്രതിഷേധിച്ചത്.

Scroll to load tweet…

ജലത്തിന്റെ ശോചനീയാവസ്ഥയിൽ എഎപിക്കെതിരെ സച്ദേവ നടത്തിയ പ്രതിഷേധം ചർച്ചയാവുന്നതിനിടയിലാണ് ഇദ്ദേഹം ആശുപത്രിയിലായത്. ദില്ലി സർക്കാരിനെതിരെ രൂക്ഷ വിമർശനത്തോടെയായിരുന്നു പ്രതിഷേധം. ഛാട്ട് പൂജ ആഘോഷത്തിന് മുന്നോടിയായ യമുനാ നദിയിലെ വെള്ളത്തിന്റെ ഗുണനിലവാരം ഏറെ ശോചനീയമായ നിലയിലാണ്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം