105 കോടി രൂപ നികുതി കുടിശ്ശിക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് കൊണ്ട് ആദായ നികുതി വകുപ്പ് കോൺഗ്രസിന് നോട്ടീസ് നൽകിയിരുന്നു

ദില്ലി: 105 കോടി രൂപ നികുതി കുടിശ്ശിക സംബന്ധിച്ചുള്ള ഹ‍ർജിയിൽ ദില്ലി ഹൈക്കോടതിയിൽ കോൺഗ്രസിന് തിരിച്ചടി. ആദായ നികുതി അപ്പീൽ ട്രൈബ്യുണലിന്‍റെ നടപടിക്കെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി തള്ളി. 105 കോടി രൂപ നികുതി കുടിശ്ശിക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് കൊണ്ട് ആദായ നികുതി വകുപ്പ് കോൺഗ്രസിന് നോട്ടീസ് നൽകിയിരുന്നു. 2018 - 19 സാമ്പത്തിക വർഷത്തിലെ നികുതി കുടിശ്ശികയായിരുന്നു ഇത്.

തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥി മാറ്റത്തിൽ അമർഷം, പ്രതാപനെ മാറ്റി മുരളിയെ ഇറക്കിയതിനെതിരെ അഖില കേരള ധീവര സഭ

ആദായ നികുതി വകുപ്പ് നോട്ടീസിനെതിരെ അപ്പീൽ ട്രൈബ്യൂണലിനെ കോൺഗ്രസ് സമീപിച്ചിരുന്നെങ്കിലും ട്രൈബ്യൂണൽ കോൺഗ്രസ് ആവശ്യം തള്ളിയിരുന്നു. ഈ നടപടിക്കെതിരെയായിരുന്നു കോൺഗ്രസ് ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്. എന്നാൽ ഹൈക്കോടതിയും കോൺഗ്രസിന്‍റെ ആവശ്യം തള്ളുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം