മുംബൈയിൽ നിന്ന് ദില്ലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ഇമെയിൽ വഴി ബോംബ് ഭീഷണി. വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. തുടർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല
മുംബൈ : മുംബൈ-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. രാവിലെ എട്ട് മണിക്ക് 6 ഇ 762 വിമാനം ദില്ലിയിൽ ലാൻഡ് ചെയ്യുന്നതിന് മുൻപാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇമെയിൽ വഴിയാണ് ഭീഷണി ലഭിച്ചത്. ഉടൻ വിമാനത്തിലെ ക്രൂവിനെ അറിയിച്ചു. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് വിവരം. പൈലറ്റും എയർഹോസ്റ്റസുമടക്കം 200 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണ്. ഇമെയിൽ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി ദില്ലി പൊലീസ് അറിയിച്ചു. നേരത്തെയും സമാനമായ രീതിയിൽ വിമാനത്തിന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.


