Asianet News MalayalamAsianet News Malayalam

അജിത് ഡോവൽ മുസ്ലീം മതനേതാക്കളുമായി സംസാരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍

അജിത് ഡോവൽ മുസ്ലീം സമുദായ നേതാക്കളുമായി സംസാരിച്ചു എന്നും  സുരക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചതായും ആണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. 

Delhi Riots  ajit doval reviews situation
Author
Delhi, First Published Feb 26, 2020, 10:12 AM IST

ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിൽ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുണ്ടായ കലാപങ്ങളുടെ സാഹചര്യത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മുസ്ലീം സമുദായ നേതാക്കളെ കണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ . നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചെന്നാണ് വിശദീകരണം. സുരക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിൽ ഡോവൽ സ്ഥിതിഗതികൾ വിശദീകരിക്കും. 

ചൊവ്വാഴ്ച രാത്രി ദില്ലിയിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കലാപ ബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ചിരുന്നു. ദില്ലി കമ്മീഷണര്‍ ഓഫീസിലെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വടക്ക് കിഴക്കൻ ദില്ലിയിലെ പൊലീസ് വിന്യാസവും മേഖലയിൽ സമാധാനം തിരിച്ചെത്തിക്കാനുള്ള വഴികളുമാണ് ചര്‍ച്ചയായതെന്നാണ് റിപ്പോര്‍ട്ട്. 

പുലര്‍ച്ചെ മൂന്നര വരെ കലാപ ബാധിത മേഖലകളിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെ സന്ദര്‍ശനം ഉണ്ടായിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നത്. കേന്ദ്ര മന്ത്രിസഭായോഗത്തിൽ കലാപ ബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനവും ചര്‍ച്ചകളും വിലയിരുത്തലുകളും അടക്കം വിശദമായ റിപ്പോര്‍ട്ട് അജിത് ഡോവൽ അവതരിപ്പിക്കുകയും ചെയ്യും 

തുടര്‍ന്ന് വായിക്കാം: 'ഗോലി മാരോ', പ്രകോപന മുദ്രാവാക്യം വിളിച്ച് ബിജെപി എംഎല്‍എ, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്...

 

Follow Us:
Download App:
  • android
  • ios