ആദ്യ കൊവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് കഴി‍ഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കോടതി അടച്ചത്. പിന്നീട് വിഡിയോ കോണ്‍ഫറൻസിംഗ് വഴിയായി കോടതിയുടെ പ്രവര്‍ത്തനം.

ദില്ലി: സുപ്രീംകോടതിയിൽ നേരിട്ടുള്ള വാദം കേൾക്കൽ ഭാഗികമായി ഇന്ന് തുടങ്ങും. ചില കേസുകളിൽ മാത്രമായിരിക്കും തുടക്കത്തിൽ 
നേരിട്ടുള്ള വാദം കേൾക്കൽ. പുതിയ ഹര്‍ജികളും വേഗത്തിൽ പൂര്‍ത്തിയാക്കാവുന്ന കേസുകളും വീഡിയോ കോണ്‍ഫറൻസിംഗ് വഴി തന്നെയായിരിക്കും. 

ഘട്ടംഘട്ടമായി കോടതി നടപടികൾ പൂര്‍ണമായി പഴയരീതിയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾക്കാണ് ഇന്ന് തുടക്കമാകുന്നത്. ആദ്യ കൊവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് കഴി‍ഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കോടതി അടച്ചത്. പിന്നീട് വിഡിയോ കോണ്‍ഫറൻസിംഗ് വഴിയായി കോടതിയുടെ പ്രവര്‍ത്തനം.

Read Also: ക്വാറികളുടെ ദൂരപരിധി; സംസ്ഥാന സര്‍ക്കാരിന്‍റെയും ക്വാറി ഉടമകളുടെയും ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight