അദാനി വിഷയത്തിനു പിന്നാലെ , മോദിയുടെ വിദ്യഭ്യാസയോഗ്യത വിവാദത്തിലും കേന്ദ്രസർക്കാരിനും ബിജെപിക്കും അനുകൂലമായ നിലപാടുമായി എൻസിപി
ദില്ലി:പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതിപക്ഷ നിരയിൽ വ്യത്യസ്ത നിലപാടുമായി ശരദ് പവാർ രംഗത്ത് . മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് ആണോ രാജ്യത്തെ പ്രധാന വിഷയമെന്ന് ശരദ് പവാർ നാസിക്കിൽ മാധ്യമപ്രവർത്തകരോട് ചോദിച്ചു .വിലക്കയറ്റവും തൊഴിലില്ലായ്മയും ആണ് പ്രതിപക്ഷം ചർച്ചയാക്കേണ്ടത്. പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റിനെ കുറിച്ചുള്ള ചർച്ചകൾ അനാവശ്യമെന്നും പവാർ പറഞ്ഞു. നേരത്തെ എൻസിപി നേതാവ് അജിത് പവാറും ഇതേ നിലപാടുമായി രംഗത്തുവന്നിരുന്നു. ബിരുദ സർട്ടിഫിക്കറ്റ് നോക്കിയല്ല ജനങ്ങൾ മോദിക്ക് വോട്ട് ചെയ്തതെന്നായിരുന്നു അജിത്തിന്‍റെ പരാമർശം. അദാനി വിഷയത്തിലും കേന്ദ്രസർക്കാരിനും ബിജെപിക്ക് അനുകൂലമായ നിലപാടാണ് എൻസിപി എടുത്തത്.
'അദാനിയും അംബാനിയും രാജ്യത്തിന് നൽകിയ സംഭാവനകൾ ഓർക്കണം'; പിന്തുണ ആവർത്തിച്ച് ശരദ് പവാർ
പവാറിന് സ്വന്തം നിലപാട് പറയാം,അദാനി വിഷയം ഉയർത്തുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്
