ശിവകുമാറിനെ ഇന്ന് ഉച്ചക്ക് ശേഷം ദില്ലിയിലെ റോസ് അവന്യു കോടതിയിൽ ഹാജരാക്കാനായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ട്റേറ്റിന്റെ തീരുമാനം.

ദില്ലി: കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്ത കർണാടകയിലെ കോൺ​ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ ആർഎംഎൽ ആശുപത്രിയിയിലെ സിസിയുവിലേക്ക് മാറ്റി. ഇതോടെ ശിവകുമാറിനെ കോടതിയിൽ ഹാജരാക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. ജഡ്ജി ആശുപത്രിയിൽ എത്തി തുടർ നടപടികൾ പൂർത്തിയാക്കിയേക്കുമെന്നാണ് ഇപ്പോഴത്തെ വിവരം.

Add Asianetnews as a Preferred SourcegooglePreferred

ശിവകുമാറിനെ ഇന്ന് ഉച്ചക്ക് ശേഷം ദില്ലിയിലെ റോസ് അവന്യു കോടതിയിൽ ഹാജരാക്കാനായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ട്റേറ്റിന്റെ തീരുമാനം. എന്നാൽ ഇന്നലെ രാത്രിയോടെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ശിവകുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോ​ഗ്യനിലയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ശിവകുമാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്താൻ ​ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് ഉച്ചയോടെ ശിവകുമാറിനെ ആശുപത്രിയിലെ കൊറോണറി കെയർ യൂണിറ്റിലേക്ക് മാറ്റിയത്.

Read also:ഡികെ ശിവകുമാറിന്റെ അറസ്റ്റ്; ബിജെപി നടത്തിയ ​ഗൂഢാലോചന: കെ സി വേണുഗോപാൽ

ഡികെ ശിവകുമാറിനെ സന്ദർശിക്കാൻ കെസി വേണു​ഗോപാൽ ഉൾപ്പടെയുള്ള നേതാക്കൾ 
ആശുപത്രിയിൽ എത്തിയെങ്കിലും കാണാൻ പൊലീസ് അനുവദിച്ചില്ല. ശിവകുമാറിന് മാനുഷിക പരിഗണന നൽകുന്നില്ലെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു.

Read More:ഡികെ ശിവകുമാറും കുടുങ്ങി, ഭീതിയിൽ കോൺഗ്രസ് പാളയം

കള്ളപ്പണക്കേസിൽ നാലുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം ഇന്നലെയാണ് ശിവകുമാറിനെ എന്‍ഫോഴ്‍സ്മെന്‍റ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലുമായി ശിവകുമാർ സഹകരിക്കുന്നില്ല, ശിവകുമാറിന്‍റെ ഉത്തരങ്ങള്‍ തൃപ്തികരമല്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്നലെ രാത്രിയോടെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.