കേരളത്തിലെ സത്യപ്രതിജ്ഞയിൽ നിന്ന് വിജയ് വിട്ടുനിന്നതിൽ ആരോപണവുമായി ഡിഎംകെ

ചെന്നൈ: കേരളത്തിലെ സത്യപ്രതിജ്ഞയിൽ നിന്ന് വിജയ് വിട്ടുനിന്നതിൽ ആരോപണവുമായി ഡിഎംകെ. മോദിയെ ഭയന്നാണ് വിജയ് പങ്കെടുക്കാതിരുന്നതെന്ന് ടി കെ എസ് ഇളങ്കോവൻ ആരോപിച്ചു. വിജയ് അവസാനനിമിഷം യാത്ര റദ്ദാക്കിയെന്നും മോദിയെ ഈ മാസം 22ന് വിജയ് കാണുമെന്നാണ് റിപ്പോർട്ടുകൾ. അതിനുമുൻപ് രാഹുൽ ഗാന്ധിക്കോപ്പം വേദി പങ്കിടുന്നത് അപകടം ആകുമെന്ന് വിജയ്ക്ക് തോന്നി, അതുകൊണ്ടാണ് വിട്ടുനിന്നതെന്നും ഇളങ്കോവൻ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചടങ്ങിലേക്ക് വിജയ്‌യ് എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വിജയ് ചടങ്ങില്‍ പങ്കെടുത്തില്ല. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെ, രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങി നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, സിപിഐ സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കൾ, മത മേലധ്യക്ഷന്മാർ തുടങ്ങിയവരും ചടങ്ങിനെത്തി.

YouTube video player