തമിഴ് രാജ്യമെന്ന തന്തൈ പെരിയാറിന്റെ ആശയത്തിലേക്ക് വഴിനടക്കാൻ ഞങ്ങളെ നിർബന്ധിതരാക്കരുതെന്ന ഡിഎംകെ നേതാവ് എ രാജയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
ചെന്നൈ: തമിഴ് രാജ്യമെന്ന തന്തൈ പെരിയാറിന്റെ ആശയത്തിലേക്ക് വഴിനടക്കാൻ ഞങ്ങളെ നിർബന്ധിതരാക്കരുതെന്ന ഡിഎംകെ നേതാവ് എ രാജയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സ്റ്റാലിനെ വേദിയിലിരുത്തി എ രാജ പ്രസംഗിക്കുന്നത്, പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ഭീഷണിപ്പെടുത്തുന്ന സ്വരത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ ഹാൻഡിലുകളിൽ വീഡിയോ പങ്കുവച്ചുകൊണ്ട് നിരവധി പേർ കുറിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയായ ശേഷം സ്റ്റാലിനും പങ്കെടുത്ത പരിപാടിയിലാണ് പ്രസംഗമെന്നാണ് വീഡിയോയിൽ വ്യക്തമാകുന്നത്. ആദ്യ മുഖ്യമന്ത്രി അണ്ണാദുരൈയുടെ വഴിയിലാണ് ഞങ്ങൾ സഞ്ചരിക്കുന്നതെന്നും എന്നാൽ തന്തൈ പെരിയാറിന്റെ സ്വതന്ത്ര രാഷ്ട്രവാദ ആശയത്തിലേക്ക് ഞങ്ങളെ തള്ളിവിടരുത് എന്നുമാണ് എ രാജ പറയുന്നത്. ഇതിനായി പെരിയാറിന്റെ ആശയങ്ങൾ എന്ന് പരാമർശിച്ച് ചില കാര്യങ്ങൾ ഉൾക്കൊളിച്ചുള്ളളതാണ് രാജയുടെ പ്രസംഗം.
Read more:'വിക്ര'ത്തിന്റെ ഗംഭീര വിജയം; സ്റ്റാലിനെ നേരിൽ കണ്ട് കമൽഹാസൻ
എ രാജയുടെ പ്രസംഗം ഇങ്ങനെ...
എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്നുവെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പറയുന്നു. അവരോട് ചിലത് പറയാൻ ആഗ്രഹിക്കുകയാണ്. ദ്രാവിഡ മുന്നേറ്റ കഴകം തമിഴ്നാട് എന്ന രാജ്യത്തിന് വേണ്ടി വാദിക്കുന്നത് നിർത്തി ഇന്ത്യക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചതാണ്. എന്നാൽ നമ്മുടെ നേതാവ് പെരിയാർ മരക്കുന്നതിന് മൂന്ന് മാസം മുമ്പ് പറഞ്ഞത് ഞാൻ ഓർക്കുന്നു. ഇന്ത്യയോടൊപ്പം ഇരിക്കുമ്പോൾ ഒരിക്കലും തമിഴന് പൊരുളാധാര വളർച്ച ലഭിക്കില്ല. ഒരു വളർച്ചയും ഉണ്ടാകില്ല. അധികാര സ്ഥാനങ്ങളിൽ നിങ്ങൾക്ക് സ്ഥാനമുണ്ടാകില്ല.
നിങ്ങൾക്ക് മുന്നേറണമെങ്കിൽ സ്വതന്ത്ര തമിഴ്നാടിനായി നിങ്ങൾ ബാഡ്ജ് കുത്തി ഇറങ്ങിക്കൊള്ളുക എന്നും അദ്ദേഹം പറഞ്ഞു. പ്രത്യയശാസ്ത്രത്തിന്റ ഉപജ്ഞാതാവായ തന്തൈ പെരിയാർ പറഞ്ഞിട്ടുപോലും ഇന്ത്യയുടെ വളർച്ചയ്ക്കു വേണ്ടി, ഇന്ത്യയാണ് ജീവിതമെന്ന് കരുതി ജീവിക്കുകയും, സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ് ഞങ്ങൾ. അമിത് ഷായോടും പ്രധാനമന്ത്രിയോടും ഞാൻ പറയുന്നു, കെഞ്ചിക്കൊണ്ടുപറയുന്നു, അണ്ണാദുരൈ നയിച്ച വഴിയിൽ നിന്ന് പെരിയാറിന്റെ വഴിയിലേക്ക് നടക്കാൻ ഞങ്ങളെ നിർബന്ധിതരാക്കരുത്, തമിഴ്നാടിനാടിനെ പരിഗണിക്കണം- എ രാജ പറഞ്ഞു.
Read more:നല്ല സിനിമ സമയം എടുത്തു ചെയ്യണമെന്ന് മാധവന്‍; അതിന് ഞാനെന്ത് ചെയ്യാനാ എന്ന് അക്ഷയ്
