Asianet News MalayalamAsianet News Malayalam

ഇന്ത്യയെ 'ഭാരത'മാക്കുന്നതിനെ ഡിഎംകെ പാര്‍ലമെന്‍റില്‍ എതിര്‍ക്കില്ല, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം വേണ്ട

ഭരണഘടനയുടെ ഭാഗമായ ഭാരത് എന്ന പേരിനെ എതിർക്കുന്നത്, ഭരണഘടനവിരുദ്ധർ എന്ന രീതിയിൽ കേന്ദ്രസർക്കാർ ഉപയോഗിക്കാൻ സാധ്യതയുള്ളതിനാലാണ് തീരുമാനം

dmk not to protest central goverment move to rename India as Bharath
Author
First Published Sep 16, 2023, 2:35 PM IST

ദില്ലി:ഇന്ത്യയുടെ പെരുമാറ്റ നീക്കത്തെ പാർലമെന്‍റില്‍ എതിർക്കേണ്ടെന്ന് ഡിഎംകെ. മറ്റന്നാൾ തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് തീരുമാനം. ഭരണഘടനയുടെ ഭാഗമായ ഭാരത് എന്ന പേരിനെ എതിർക്കുന്നത്, ഭരണഘടനവിരുദ്ധർ എന്ന രീതിയിൽ കേന്ദ്രസർക്കാർ ഉപയോഗിക്കാൻ സാധ്യതയുള്ളതിനാലാണ് തീരുമാനം. അതേസമയം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയത്തെ കർശനമായി എതിർക്കണമെന്ന് എം.പിമാരോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. അമിത് ഷായെ സന്ദർശിച്ചതിനു പിന്നാലെ എടപ്പാടി പളനിസ്വാമി,  തമിഴ്നാട്ടിൽ ലോക്സഭ തെരെഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരെഞ്ഞെടുപ്പും നടത്തുമെന്ന് പറഞ്ഞിരുന്നു. രാജ്യസഭാ സമ്മേളനത്തിൽ തങ്ങളുടെ 10  എംപിമാരും കർശനമായി പങ്കെടുക്കണമെന്ന് ഡിഎംകെ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്. 

 

'ചരിത്രം മായ്ക്കാൻ ശ്രമിക്കുന്നവരാണ് പേര് മാറ്റാൻ ഒരുങ്ങുന്നത്'; ഭാരത് വിവാദത്തിൽ രാഹുൽ ഗാന്ധി 

ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റും, ഇഷ്ടമില്ലാത്തവര്‍ക്ക് രാജ്യം വിടാമെന്ന് ബിജെപി എംപി

Follow Us:
Download App:
  • android
  • ios