പടിഞ്ഞാറൻ യുപിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് റോഡ് ഷോ നടത്തിയത്. 

ദില്ലി: ഉത്തർപ്രദേശ് പിടിക്കാൻ പ്രചാരണം ശക്തിപ്പെടുത്താൻ ബിജെപി. പടിഞ്ഞാറൻ യുപിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് റോഡ് ഷോ നടത്തിയത്. രാമക്ഷേത്രവും, മോദി ഫാക്ടറും ആർഎല്‍ഡി ഒപ്പം നില്‍ക്കുന്നതും പടിഞ്ഞാറൻ യുപിയില്‍ തങ്ങളെ തുണക്കുമെന്നാണ് ബിജെപി പ്രതീക്ഷ. രാമായണം സീരിയലില്‍ രാമനായി അഭിനയിച്ച അരുണ്‍ ഗോവിലിന് വേണ്ടി വോട്ട് ചോദിച്ചാണ് ഉത്തർപ്രദേശിലെ ബിജെപി പ്രചാരണം മോദി തുടങ്ങിയത്. 

ആദ്യ റോഡ് ഷോ നടത്താൻ തെരഞ്ഞെടുത്തത് പടിഞ്ഞാറൻ യുപിയിലെ ഗാസിയബാദും. 2014 ല്‍ പടിഞ്ഞാറൻ യുപിയിലെ 27 ല്‍ 24 സീറ്റും നേടിയാണ് ബിജെപി കുതിപ്പ് നടത്തിയത്. 2019 ആയപ്പോഴേക്കും അത് പക്ഷെ 19 സീറ്റായി കുറഞ്ഞു. കഴിഞ്ഞ തവണ സീറ്റ് കുറഞ്ഞെങ്കിലും അത് ഇത്തവണ കൂടുകയാണ് ചെയ്യുകയെന്നാണ് ബിജെപി പ്രതീക്ഷ. കഴിഞ്ഞ തവണത്തേത് പോലെ എസ് പി ബിഎസ്പി സഖ്യം ഇല്ലെന്നതും പടിഞ്ഞാറൻ യുപിയിലെ ജാട്ട് പാർട്ടിയായ ആ‍ർഎല്‍എഡി തങ്ങള്‍ക്കൊപ്പം ആണെന്നതുമാണ് ബിജെപിക്ക് ആത്മവിശ്വാസം ഇരട്ടിയായക്കുന്നത്. 

400 സീറ്റും അൻപത് ശതമാനം വോട്ടും എന്ന വലിയ സ്വപ്നമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വച്ചിരിക്കുന്നത്. അത് യാഥാർത്യമാകണമെന്നങ്കില്‍ ഉത്തർപ്രദേശില്‍ കൂറ്റൻ ജയം ബിജെപിക്ക് ആവശ്യമാണ്. കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും സഖ്യമായി മത്സരിക്കുന്നുണ്ടെങ്കിലും രാമക്ഷേത്രമുണ്ടാക്കിയ അന്തരീക്ഷത്തില്‍ മോദിയുടെ പ്രചാരണം കൂടിയാകുന്പോള്‍ മികച്ച മുന്നേറ്റം ഉണ്ടാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ബിഎസ്പി ദുർബലമാകുന്നതും ബിജെപിക്ക് ഗുണമാകുന്നുവെന്നതും മികച്ച വിജയത്തിന് ബിജെപിക്ക് അവസരമൊരുക്കുന്നുണ്ട്. വരും ദിസവങ്ങളില്‍ ബൂത്ത് തലത്തിലെ പ്രചാരണം ശക്തിപ്പെടുത്തുന്നതിനൊപ്പം മോദിയുടെ കൂടുതല് റാലികള്‍ നടത്താനുമാണ് ബിജെപി പദ്ധതിയിടുന്നത്.

'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും; എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം