വിമാനം പറന്നുയര്‍ന്നതിന് തൊട്ട് പിന്നാലെ ടയറിന് തകരാര്‍ സംഭവിച്ചെന്ന് സംശയമുണ്ടെന്ന് പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിക്കുകയായിരുന്നു.
ജയ്പൂര്‍: ജയ്പൂർ വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ടയർ പൊട്ടിത്തെറിച്ചതിനെത്തുടർന്നാണ് ദുബായ് ജയ്പൂർ വിമാനം നിലത്തിറക്കിയത്. 189 യാത്രക്കാരും സുരക്ഷിതരാണ്.
വിമാനം പറന്നുയര്‍ന്നതിന് തൊട്ട് പിന്നാലെ ടയറിന് തകരാര്‍ സംഭവിച്ചെന്ന് സംശയമുണ്ടെന്ന് പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിക്കുകയായിരുന്നു. എടിസിയുടെ നിര്‍ദേശ പ്രകാരമാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.
നിലത്തിറക്കിയ ശേഷം വിമാനത്തിന്റെ തകരാര്‍ പരിശോധിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സമാനമായ സംഭവത്തില്‍ സ്പൈസ് ജെറ്റ് വിമാനം ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു.
