Asianet News MalayalamAsianet News Malayalam

സഞ്ജയ് റാവത്തിന്റെ വീട്ടിൽ ഇഡി; പരിശോധന ഭവന നിർമ്മാണപദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍

ഗൊരേഗാവിലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ഇഡി എത്തിയത്.  ചോദ്യം ചെയ്യാനായി ഒടുവിൽ നൽകിയ രണ്ട് നോട്ടീസുകളിലും റാവത്ത് ഹാജർ ആയിരുന്നില്ല.
 

ed inspection  at sanjay rauts house
Author
Mumbai, First Published Jul 31, 2022, 9:15 AM IST

മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടിൽ ഇഡി പരിശോധന.  ഗൊരേഗാവിലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ഇഡി എത്തിയത്.  ചോദ്യം ചെയ്യാനായി ഒടുവിൽ നൽകിയ രണ്ട് നോട്ടീസുകളിലും റാവത്ത് ഹാജർ ആയിരുന്നില്ല.

രാവിലെ ഏഴരയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്. കൊറേഗാവിലെ ഒരു ഭവന നിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിയാണ് കേസിനാധാരം. സഞ്ജയ് റാവത്തിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ അഴിമതിയുമായി ബന്ധപ്പെട്ട് എത്തിയെന്നാണ് ഇഡി പറയുന്നത്.

തനിക്കെതിരെ നടക്കുന്നത് വ്യാജ ആരോപണങ്ങളും നടപടികളും എന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. ഒരു സമ്മർദ്ദങ്ങൾക്കും വഴങ്ങില്ല. ശിവസേന വിടുന്ന പ്രശ്നമില്ല. തനിക്ക് അഴിമതിയിൽ പങ്കില്ല എന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു. റാവത്തിന്റെ വസതിക്ക് മുന്നിൽ സേന പ്രവർത്തകരുടെ പ്രതിഷേധവുമായെത്തി.

Read Also: പണക്കെട്ടുകളുമായി മൂന്ന് ഝാർഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബംഗാളില്‍ പിടിയില്‍

ഇഡിയെ കൂട്ടിലടക്കില്ല, അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി ഹര്‍ജികള്‍ തള്ളി

കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വിശാലമായ അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി. എന്‍ഫോഴ്സ്മെന്‍റ് പ്രഥമവിവര റിപ്പോര്‍ട്ട്  മുഴുവനായി പ്രതിക്ക് നൽകേണ്ട സാഹചര്യമില്ല. തടവിലിട്ടാല്‍ പ്രതിക്ക് ആവശ്യമെങ്കില്‍  കോടതി വഴി വാങ്ങാം.

ഇതിലെ കാര്യങ്ങൾ ധരിപ്പിച്ചാൽ മതിയാകും. അറസ്റ്റിനും പരിശോധനക്കും സ്വത്ത് കണ്ടുകെട്ടാനും അധികാരമുണ്ട്. ജാമ്യത്തിനുള്ള കര്‍ശനവ്യവസ്ഥ ഭരണഘടനപരമെന്നും കോടതി വ്യക്തമാക്കി. ഇഡി കേസിൽ വിചാരണ മാറ്റണമെന്ന ഹർജികൾ ഹൈക്കോടതിയിലേക്ക് മാറ്റാനും സുപ്രിം കോടതി നിർദ്ദേശം നല്‍കി. ജാമ്യപേക്ഷകൾ നൽകിയവർ അതത് കോടതികളെ സമീപിക്കണം. 

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡിയുടെ (enforcement directorate) അറസ്റ്റ് (arrest), കണ്ടുകെട്ടൽ, ഉൾപ്പെടുള്ള നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സുപ്രീം കോടതി(supreme court) ഇന്ന് വിധി പറഞ്ഞത്. കാർത്തി ചിദംബരവും മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖും അടക്കം സമർപ്പിച്ച 242 ഹർജികളിലാണ് കോടതിയുടെ സുപ്രധാന വിധി. ഇഡിക്ക് വിശാല അധികാരം നൽകുന്ന വ്യവസ്ഥകളെ ചോദ്യം ചെയ്തായിരുന്നു ഹർജികൾ.

ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി,ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ഈ നിയമത്തിന്‍റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിൽ ഇഡിക്ക് ലഭ്യമായ വിപുലമായ അധികാരങ്ങൾ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.കർശനമായ ജാമ്യ വ്യവസ്ഥകൾ, അറസ്റ്റിന്റെ കാരണങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കൽ, ECIR പകർപ്പ് ഇല്ലാതെ ആളുകളുടെ അറസ്റ്റ് അടക്കമുളള വ്യവസ്ഥകളാണ് ഹർജികളിൽ ചോദ്യം ചെയ്തത്.

Read Also: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി;പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ചുമായി കോണ്‍ഗ്രസ്, രാജ്യവ്യാപക പ്രതിഷേധം

 

Follow Us:
Download App:
  • android
  • ios