Asianet News MalayalamAsianet News Malayalam

ഹരിദ്വാറിൽ പൊതുസ്ഥലത്ത് നമസ്കരിച്ചതിന് എട്ടുപേർ അറസ്റ്റിൽ

റാണിപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രാദേശിക മാർക്കറ്റിലെ പച്ചക്കറി വിൽപ്പനക്കാരാണ് അറസ്റ്റിലായത്.

eight arrested for offering Namaz in Public place
Author
Haridwar, First Published Jul 23, 2022, 7:06 AM IST

ഹരിദ്വാർ: പൊതുസ്ഥലത്ത് നമസ്‌കരിച്ചതിന് എട്ട് വഴിയോരക്കച്ചവടക്കാരെ ഹരിദ്വാർ പൊലീസ് അറസ്റ്റ് ചെയ്തു. ശിവാലിക് നഗറിലെ ചന്തയിൽ നമസ്‌കരിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും വരെ വിട്ടയച്ചെന്നും പൊലീസ് പറഞ്ഞു. റാണിപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രാദേശിക മാർക്കറ്റിലെ പച്ചക്കറി വിൽപ്പനക്കാരാണ് അറസ്റ്റിലായത്. ഇവർ പൊതുസ്ഥലത്ത് നമസ്‌കരിക്കുന്നുവെന്ന് കാണിച്ച് ചിലർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. വിൽപ്പനക്കാരെ തിരിച്ചറിയാനായി വീഡിയോകളും ചിത്രങ്ങളും പരാതിക്കാർ പൊലീസിന് നൽകി. 

കസ്റ്റഡിയിലിരിക്കെ മരിച്ച സജീവന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന്, പൊലീസുകാരെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച്

അറസ്റ്റിലായവർ അനുമതിയില്ലാതെ പൊതുസ്ഥലത്ത് നമസ്‌കാരം നടത്തിയെന്നായിരുന്നു പൊലീസിന്റെ വാദം. സമാധാനം തകർത്തതിന് ക്രിമിനൽ നടപടിച്ചട്ടത്തിലെ 151-ാം വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മുൻകരുതൽ നടപടിയുടെ ഭാ​ഗമായാണ് അറസ്റ്റെന്നും സാമുദായികമായി പ്രശ്നബാധിത പ്രദേശത്ത് സംഘർഷമില്ലെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി. വളരെയധികം വർഗീയ സംഭവങ്ങൾ നടക്കുന്ന സ്ഥലമാണ് ഇവിടെ. ഹരിദ്വാറിൽ കൻവാർ യാത്ര ഉടൻ ഉണ്ടാകും. ഇവിടെ അനിഷ്ട സംഭവങ്ങളുണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് സാദർ ഏരിയ ഡെപ്യൂട്ടി എസ്പി നിഹാരിക സെംവാൾ മാധ്യമങ്ങളോട് പറഞ്ഞു. 

50കാരനെ വീ‌ട്ടിനുള്ളിലെ ഫ്രിഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

അതേസമയം, മുസ്‌ലീങ്ങളെ നമസ്‌കരിക്കുന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്നത് അന്യായമാണെന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി മംഗലൗർ മണ്ഡലം ഭാരവാഹി ഖാസി മുഹമ്മദ് നിസാമുദ്ദീൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിദ്വാറിൽ ബിജെപിക്ക് ഭൂരിപക്ഷം സീറ്റുകളും നഷ്ടമായിരുന്നു. അതുകൊണ്ടാണ് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസ് : കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും

ലഖ്നൗ ലുലുമാളിൽ ജോലി ചെയ്യുന്നവർ 80 ശതമാനം ന്യൂനപക്ഷ വിഭാ​ഗങ്ങളോ?; സത്യം വെളിപ്പെടുത്തി ​മാനേജ്മെന്റ്

 

ലഖ്നൗ: ലഖ്നൗവിൽ ജൂലൈ 10ന് തുറന്ന ലുലുമാളിൽ ജോലി ചെയ്യുന്നവരിൽ 80 ശതമാനം ന്യൂനപക്ഷ വിഭാ​ഗങ്ങളിൽ നിന്നുള്ളവരാണെന്ന് പ്രചാരണം. സാമൂഹിക മാധ്യമങ്ങളിലാണ് പ്രചാരണം ശക്തമാകുന്നത്. ലുലുമാളിനെ നമസ്കാര വിവാദത്തിന് പിന്നാലെയാണ് ഇത്തരമൊരാപണം വരുന്നത്. എന്നാൽ, സംഭവത്തിൽ വിശദീകരണവുമായി മാൾ മാനേജ്മെന്റ് രം​ഗത്തെത്തി. ലുലുമാളിൽ ജോലി ചെയ്യുന്നവരിൽ 80 ശതമാനം പേർ ന്യൂനപക്ഷ വിഭാ​ഗത്തിൽപ്പെട്ടവരല്ലെന്നും ജാതിയും മതവും അടിസ്ഥാനമാക്കിയല്ല, കഴിവിന്റെ മാനദണ്ഡത്തിലാണ് ജീവനക്കാരെ തെരഞ്ഞെടുക്കുന്നതെന്നും മാനേജ്മെന്റ് വിശദീകരിച്ചു.

തൊഴിലാളികളിൽ 80% ഹിന്ദുക്കളും ബാക്കിയുള്ളവർ മറ്റ് മതക്കാരുമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. ആളുകളെ നിയമിക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്നും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലല്ലെന്നും ചിലർ തങ്ങളുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായി ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നിർഭാ​ഗ്യകരമാണെന്നും ലുലു ഇന്ത്യ ഷോപ്പിംഗ് മാൾസ് പ്രൈവറ്റ് ലിമിറ്റഡിന്റെ റീജിയണൽ ഡയറക്ടർ ജയകുമാർ ഗംഗാധർ പറഞ്ഞു. പരിസരത്ത് മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ ആരെയും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ നമസ്കാര വിവാദത്തിൽ അറസ്റ്റിലായവരിൽ അമുസ്ലീങ്ങളുമുണ്ടെന്നും പ്രചരിച്ചിരുന്നു. എന്നാൽ, ഇത് തെറ്റാണെന്ന് വ്യക്തമാക്കി യുപി പൊലീസും രം​ഗത്തെത്തി. 

Follow Us:
Download App:
  • android
  • ios