ഭുവനേശ്വറിനടുത്ത് വീട്ടുമുറ്റത്ത് അപൂർവയിനം വെളുത്ത മൂർഖനെ കണ്ടെത്തി. തവളയെ വിഴുങ്ങിയ നിലയിലായിരുന്ന പാമ്പിനെ പിന്നീട് പാമ്പുപിടുത്തക്കാർ രക്ഷപ്പെടുത്തി.

ഭുവനേശ്വർ: വീട്ടിൽ നിന്ന് അപൂർവയിനം വെളുത്ത മൂർഖനെ പിടികൂടി. വീട്ടുമുറ്റത്തേക്ക് പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നു. വീട്ടുകാർ ഉടനെ കണ്ടെങ്കിലും അപ്പോഴേക്കും തവളയെ വിഴുങ്ങി അനങ്ങാൻ വയ്യാതെ കിടക്കുകയായിരുന്നു പാമ്പ്.

ഉടൻ തന്നെ വീട്ടുകാർ അയൽക്കാരെ വിവരമറിയിച്ചു. എല്ലാവരും വെള്ള മൂർഖനെ കാണാൻ ചുറ്റും കൂടിയതോടെ പാമ്പ് ഇഴയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 

Scroll to load tweet…

ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിനരികെയുള്ള ഖോർധ ജില്ലയിലാണ് അപൂർവയിനം പാമ്പിനെ കണ്ടെത്തിയത്. ഭാസ്കര മുഡുലി എന്നയാളുടെ വീടിന്റെ മുറ്റത്തേക്കാണ് പാമ്പ് ഇഴഞ്ഞെത്തിയത്. തുടർന്ന് വീട്ടുകാർ സ്നേക്ക് ഹെൽപ്പ് ലൈനിൽ വിവരമറിയിച്ചു. ദാരുതെംഗയിൽ നിന്ന് പാമ്പു പിടുത്തക്കാർ സ്ഥലത്തെത്തി പാമ്പിനെ ചാക്കിലാക്കി. ഏകദേശം എട്ട് അടി നീളമുള്ള പാമ്പിനെയാണ് പിടികൂടിയത്. ചാന്ദക വനത്തിൽ മൂർഖനെ തുറന്നു വിടുകയും ചെയ്തു.