ബംഗാള്‍ തെരഞ്ഞെടുപ്പ് നടപടികള്‍ മുന്നോട്ടു പോകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു. 

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനും കൊവിഡ് സ്ഥീരീകരിച്ചു. ബംഗാള്‍ തെരഞ്ഞെടുപ്പ് നടപടികള്‍ മുന്നോട്ടു പോകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു. ഓഫിസര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ബംഗാള്‍ തെരഞ്ഞെടുപ്പ് സുഗമമായി നടക്കുമെന്നും അധികൃതര് അറിയിച്ചു. വീഡിയോ കോള്‍ വഴിയാണ് ഇവര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നത്. ബംഗാളില്‍ ഇനി മൂന്ന് ഘട്ടം കൂടി ബാക്കിയുണ്ട്.